അസാധാരണമായ ബ്ലഡ് ക്യാന്‍സര്‍ രോഗത്തിന്റെ ചികിത്സയിലായ ഏഴു വയസ്സുകാരന് വേണ്ടി സഹായം തേടി മുന്‍ ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍

അസാധാരണമായ ബ്ലഡ് ക്യാന്‍സര്‍ രോഗത്തിന്റെ ചികിത്സയിലായ ഏഴു വയസ്സുകാരന് വേണ്ടി സഹായം തേടി മുന്‍ ആരോഗ്യമന്ത്രി ഷൈലജ ടീച്ചര്‍.

ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മന്ത്രിയൂടെ അഭ്യര്‍ത്ഥന

ഒരു സഹായാഭ്യര്‍ത്ഥന:
ഏഴ് വയസുകാരനായ ശ്രീനന്ദനന്‍ അസാധാരണമായ ഒരു തരം ബ്ലഡ് ക്യാന്‍സര്‍ രോഗത്തിന്റെ ചികിത്സയിലാണ്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് രക്താര്‍ബുദം ബാധിച്ചത്. അന്ന് മുതല്‍ എറണാകുളത്തെ അമൃത ആശുപത്രില്‍ ചികില്‍സയിലാണ്.
ഇപ്പോള്‍ ശരീരം രക്തം ഉല്‍പാദിപ്പിക്കാത്തത്തിനാല്‍ രക്തം മാറ്റിവെച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്.
ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ രക്തമൂലകോശം മാറ്റിവെയ്ക്കല്‍ (Blood Stem Cell Transplant ) നടത്തിയേ തീരൂ.
രക്തമൂലകോശം ലഭിക്കുക എന്നത് തീര്‍ത്തും ദുഷ്‌കരമായ കാര്യമാണ്. ഒരുപാട് ശാരീരിക പ്രത്യേകതകളില്‍ സാമ്യമുള്ള ഒരു ദാതാവില്‍ നിന്നും മാത്രമേ രക്തമൂലകോശം സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ. വരുന്ന മാര്‍ച്ച് 25 ന് എകെജി സെന്ററിനോട് ചേര്‍ന്നിരിക്കുന്ന ഹസന്‍ മരയ്ക്കാര്‍ ഹാളില്‍ വെച്ച് രക്തമൂലകോശ ദാതാവിനെ കണ്ടെത്താന്‍ ഒരു ക്യാമ്പ് നടത്തുന്നുണ്ട്.
ദാതാവിനെ കണ്ടെത്താന്‍ എല്ലാവരുടെയും സഹായം തേടുകയാണ്. രാവിലെ 9.30നും 5.30 നും ഇടയില്‍ 15 നും -50 വയസിനും ഇടയിലുളള ഏത് ബ്ലഡ് ഗ്രൂപ്പില്‍ പെട്ടയാള്‍ക്കും ഈ ക്യാമ്പിലെത്തി ജനിതക സാമ്യം പരിശോധിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ശ്രീനന്ദന്റെ അച്ഛനായ രജ്ഞിത്ത് ബാബുവിന്റെ നമ്പരായ -7025006965 അല്ലെങ്കില്‍ കുട്ടിയുടെ അമ്മാവനായ ജോയി – 94470 18061 എന്ന നമ്പരിലോ ബന്ധപ്പെടാം. ശ്രീനന്ദന്റെ ജീവന്‍ രക്ഷപ്പെടുത്താനുള്ള പരിശ്രമത്തില്‍ ഒരുമിച്ചു നില്‍ക്കാം. പരമാവധി ആളുകളില്‍ ഈ വിവരം എത്തിച്ചു ആ കുഞ്ഞിന് വേണ്ടി എല്ലാവരും രംഗത്തിറങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

https://www.facebook.com/kkshailaja/posts/5023712067716734?__cft__[0]=AZWLvqXvtuswfnqFhx22d27UQIYYsIgHCFfYiYQNlfuq_n4FsAvUg61fk9psmfhdzt-IKMNLoatibT5hakEDHeprzt7ZOqor2h-AZ1cCSmWNZV2PV_gKtr5Teau8Vei1njwlo12_zQ8mylVG8EyA2crJ&__tn__=%2CO%2CP-R

Leave a Comment

More News