ചിലര്‍ വരുമ്പോള്‍ ചരിത്രം വഴി മാറും; സജി സഖാവിന്റെ വീട്ടുപടിക്കല്‍ സില്‍വര്‍ ലൈന്‍ വഴിമാറും; അഡ്വ.എ.ജയശങ്കര്‍

മന്ത്രി സജി ചെറിയാന്റെ വീട് സംരക്ഷിക്കാന്‍ സില്‍വര്‍ ലൈന്‍ അലൈന്‍മെന്റ് വഴിമാറ്റിയെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ ഏറ്റെടുത്ത് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ.ജയശങ്കര്‍. ചിലര്‍ വരുമ്പോള്‍ ചരിത്രം വഴി മാറും; സജി സഖാവിന്റെ വീട്ടുപടിക്കല്‍ സില്‍വര്‍ ലൈന്‍ വഴിമാറും. അഞ്ചു കോടി വിലമതിക്കുന്ന വീടും സ്വകാര്യ സ്വാശ്രയ കോളേജില്‍ കനത്ത തുക ക്യാപിറ്റേഷന്‍ കൊടുത്തു മെഡിക്കല്‍ ബിരുദം നേടിയ പെണ്‍മക്കളെയും ആതുരസേവനത്തിനു സമര്‍പ്പിച്ചു കൃതാര്‍ത്ഥനായ ഞങ്ങളുടെ സഖാവിനെ ആക്ഷേപിക്കരുത്. – അഡ്വ.ജയശങ്കര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

പോസ്റ്റ് പൂര്‍ണ്ണരൂപം:

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴി മാറും; സജി സഖാവിന്റെ വീട്ടുപടിക്കല്‍ സില്‍വര്‍ ലൈന്‍ വഴിമാറും. അതിനു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അസൂയപ്പെടേണ്ട.
അഞ്ചു കോടി വിലമതിക്കുന്ന വീടും സ്വകാര്യ സ്വാശ്രയ കോളേജില്‍ കനത്ത തുക ക്യാപിറ്റേഷന്‍ കൊടുത്തു മെഡിക്കല്‍ ബിരുദം നേടിയ പെണ്‍മക്കളെയും ആതുരസേവനത്തിനു സമര്‍പ്പിച്ചു കൃതാര്‍ത്ഥനായ ഞങ്ങളുടെ സഖാവിനെ ആക്ഷേപിക്കരുത്.
കാലം സാക്ഷി, ചരിത്രം സാക്ഷി,
കെ റെയിലിന്റെ ബഫര്‍ സോണ്‍ സാക്ഷി

 

Print Friendly, PDF & Email

Leave a Comment

More News