കോട്ടയത്ത് വീണ്ടും കല്ലിടല്‍, സംഘര്‍ഷം, പിഴുതെടുക്കല്‍; വാഹനത്തില്‍ തിരിച്ചിട്ടു

കോട്ടയം: കോട്ടയത്ത് സില്‍വര്‍ ലൈന്‍ കല്ലിടല്‍ പുനരാരംഭിച്ചു. രാവിലെ എട്ടരയോടെ പോലീസ് അകമ്പടിയോടെയാണ് വന്‍ സംഘം നട്ടാശേരി പാറമ്പുഴ മേഖലകളില്‍ കല്ലിടാനെത്തിയത്. നട്ടാശേരിയില്‍ 12 കല്ലുകള്‍ രാവിലെ സ്ഥാപിച്ചു. ഇത്രയും രാവിലെ അധികൃതര്‍ എത്തുമെന്ന് നാട്ടുകാര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നില്ല. കല്ലിടല്‍ തുടങ്ങിയ വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ശക്തമായി പ്രതിഷേധിച്ചു.

പോലീസിന്റെ നടപടിയെ നേരിട്ടും നാട്ടുകാര്‍ സ്ഥലത്ത് പ്രതിഷേധിച്ചു. കല്ലുകള്‍ നാട്ടുകാര്‍ പിഴുതുമാറ്റി. കല്ലുകൊണ്ടുവന്ന വാഹനത്തില്‍തന്നെ അവ തിരിച്ചിട്ടു.

വാഹനവുമായി മടങ്ങാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായെങ്കിലും നാട്ടുകാര്‍ തടഞ്ഞു. പിഴുതെടുത്ത കല്ലുകള്‍ മുഴുവന്‍ വാഹനത്തില്‍ കയറ്റി തിരിച്ചയക്കാനാണ് നാട്ടുകാരുടെ തീരുമാനം.

Leave a Comment

More News