യുവജനങ്ങള്‍ക്ക് ബൈഡനിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി ഏഒസി

ന്യുയോര്‍ക്ക്: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബൈഡന്റെ വിജയത്തിനു വേണ്ടി അരയൂം തലയും മുറുക്കി പ്രവര്‍ത്തന രംഗത്തെത്തിയ ഭൂരിപക്ഷം യുവജനങ്ങള്‍ക്കും ഇപ്പോള്‍ ബൈഡനിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ന്യുയോര്‍ക്കില്‍ നിന്നുള്ള ഡമോക്രാറ്റിക് പ്രോഗ്രസ്സ് വിഭാഗത്തിന്റെ ഭാഗമായി അറിയപ്പെടുന്ന അലക്‌സാന്‍ഡ്രിയ ഒക്കേഷ്യ ക്രാര്‍ട്ടസ് മുന്നറിയിപ്പ് നല്‍കി.

മാര്‍ച്ച് 24ന് ന്യുയോര്‍ക്കിലുള്ള പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഏഒസി തന്റെ അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചത്. അമേരിക്കന്‍ വിദ്യാഭ്യാസ രംഗം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍, വിദ്യാര്‍ത്ഥികളുടെ കടബാധ്യത എഴുതിതള്ളല്‍ തുടങ്ങിയ വിഷയങ്ങളില്‍ ബൈഡന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ നിരാശാജനകമായിരുന്നുവെന്ന് എ.ഒ.സി പറഞ്ഞു.

ഡമോക്രാറ്റിക് പാര്‍ട്ടിക്ക് വളരെ നല്ല പിന്തുണയാണ് 2020ലെ തിരഞ്ഞെടുപ്പില്‍ യുവജനങ്ങളില്‍ നിന്നും ലഭിച്ചത്. വിശ്രമം പോലും ഒഴിവാക്കി ബൈഡന്‍ വിജയത്തിനു വേണ്ടി അവര്‍ പ്രവര്‍ത്തിച്ചു. അവരുടെ പ്രതീക്ഷകളെ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നുവോ എന്ന ആശങ്കയാണ് ബൈഡനില്‍ നിന്ന് അവരെ അകറ്റുന്നതെന്നും അവര്‍ പറഞ്ഞു.

10,000 ഡോളറിന്റെ സ്റ്റുഡന്റ് ലോണ്‍ കാന്‍സല്‍ ചെയ്യുമെന്നാണ് ബൈഡന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വാഗ്ദാനം ചെയ്തിരുന്നത്. എക്‌സിക്യുട്ടീവ് അധികാരം പ്രസിഡന്റില്‍ നിക്ഷിപ്തമായിരുന്നിട്ടും നടപടികള്‍ സ്വീകരിക്കുന്നതില്‍ ബൈഡന്‍ പരാജയപ്പെട്ടതായും അവര്‍ പറഞ്ഞു. 2016ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ച യുവജനങ്ങളുടെ 39% പിന്തുണയില്‍ നിന്നും 2020ല്‍ 50% ആയി ഉയര്‍ന്നതുതെന്ന ബൈഡന്‍സ് ട്രംപിനെ പരാജയപ്പെടുത്തുവാന്‍ കാരണമാണെന്നും അവര്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News