ദുബായ് എക്സ്പോ: കർട്ടൻ വീഴുംമുമ്പ് ജനത്തിരക്കേറുന്നു

ദുബായ് എക്‌സ്‌പോ 2020 ന്റെ സമാപന ചടങ്ങിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുമ്പോള്‍ 192 രാജ്യങ്ങളിൽ നിന്നുള്ള പവലിയനുകൾ സന്ദർശിക്കുന്നവരുടെ എണ്ണവും വർധിച്ചുവരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ പവലിയനിൽ തിരക്കേറിയിരുന്നു.

മണിക്കൂറുകളോളം ക്യൂ നിന്നാലാണ് ഇന്ത്യൻ പവലിയനിലേക്ക് കടക്കാന്‍ സാധിക്കുക. എങ്കിലും സന്ദർശകരുടെ എണ്ണത്തിൽ കുറവില്ല.

കഴിഞ്ഞ ദിവസങ്ങളിൽ നാല് മണിക്കൂർ ക്യൂവിൽ നിന്ന ശേഷമാണ് ഇന്ത്യൻ പവലിയനിലേക്ക് കടക്കാൻ സാധിച്ചത്. പലരും ഓൺലൈനിൽ ബുക്ക് ചെയ്യുകയും ടൈം സ്ലോട്ട് വാങ്ങുകയും ചെയ്യുന്നുണ്ട്.

വരും ദിവസങ്ങളിൽ എക്‌സ്‌പോ വേദികളിലെത്താൻ മെട്രോ, ബസ് സർവീസുകൾ നീട്ടും. സമാപന ദിവസം രാത്രിയും പകലും മുഴുവൻ സമയ മെട്രോ സർവീസുകൾ നടത്തുമെന്ന് ദുബായ് മെട്രോ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment