ഹൂസ്റ്റണില്‍ ഡപ്യൂട്ടി ഷരീഫ് മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു

ഹാരിസ് കൗണ്ടി (ഹൂസ്റ്റണ്‍): ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടി ഷെറിഫ് ഓഫിസിലെ ഡപ്യൂട്ടി ഷരീഫ് ഡാരന്‍ അല്‍മന്റാറസ് മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു.

മാര്‍ച്ച് 31 വ്യാഴാഴ്ച ആള്‍ഡിന്‍ വെസ്റ്റ് ഫീല്‍ഡ് ജൊവീസ് സ്മാര്‍ട്ട് ഷോപ്പ് പാര്‍ക്കിങ് ലോട്ടിലായിരുന്നു സംഭവം. സഹോദരിയുടെ ജന്മദിനമായതിനാല്‍ ഗിഫ്റ്റ് വാങ്ങാന്‍ എത്തിയതായിരുന്നു ഡപ്യൂട്ടിയും ഭാര്യയും കുട്ടികളും.

കടയില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ പാര്‍ക്കിങ് ലോട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ഡെപ്യൂട്ടിയുടെ സ്വകാര്യ വാഹനമായ ട്രക്കിന്റെ അടിയില്‍ രണ്ടുപേര്‍ കിടക്കുന്നതായി കണ്ടെത്തി. ഇവര്‍ ട്രക്കിന്റെ കറ്റാലിറ്റിക്ക് കണ്‍വര്‍ട്ടര്‍ അഴിച്ചു മാറ്റുകയായിരുന്നു. വാഹനങ്ങളുടെ ഈ ഉപകരണം അഴിച്ചുമാറ്റുന്നത് സാധാരണമാണ്.

ഭാര്യയോടു മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതിനുശേഷം ഡെപ്യൂട്ടി ട്രക്കിനടുത്തേക്ക് നീങ്ങി. പെട്ടെന്നു മോഷ്ടാക്കളില്‍ ഒരാള്‍ ഡപ്യൂട്ടിക്കു നേരെ വെടിയുതിര്‍ത്തു. ഡപ്യൂട്ടി തിരിച്ചും വെടിവച്ചു. നിരവധി വെടിയുണ്ടകള്‍ ഏറ്റെങ്കിലും ഡപ്യുട്ടി മോഷ്ടാക്കള്‍ക്ക് നേരെ വെടിവച്ചതില്‍ രണ്ടു പേര്‍ക്ക് വെടിയേറ്റു വെടിയേറ്റ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. വെടിയേറ്റു വീണ ഡെപ്യൂട്ടിയെ ഹൂസ്റ്റണ്‍ നോര്‍ത്ത് വെസ്റ്റ് ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൂവര്‍ ഉള്‍പ്പെടുന്ന സംഘത്തിലെ രണ്ടുപേരെ പൊലിസ് പിടികൂടി. ജോഷ്വ സ്റ്റുവാര്‍ട്ട് (23), ഹെന്‍ട്രി ക്ലാര്‍ക്ക് (19) എന്നിവരാണ് പിടിയിലായത്. ഇരുവരും മുന്‍പ് പല കേസ്സുകളിലും പ്രതികളായിരുന്നു. മൂന്നാമനെ പിടികൂടാനായിട്ടില്ല.

ഭാര്യയെയും കുടുംബാംഗങ്ങളെയും സംരക്ഷിക്കുന്നതിനിടയില്‍ വീരമൃത്യു വരിച്ച ഡാരന്റെ ധീരതയെ സഹപ്രവര്‍ത്തകര്‍ അതി ദുഃഖത്തോടെയാണ് സ്മരിക്കുന്നത്

Print Friendly, PDF & Email

Leave a Comment

More News