സിപിഎം സെമിനാര്‍ സംഘടിപ്പിക്കുന്നത് സ്തുതി പാടാനല്ല: മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: സ്തുതിഗീതം പാടാനല്ല സിപിഎം സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. ഇത് ആശയപ്രചാരണത്തിനുള്ള പൊതുവേദിയാണ്. നേതാക്കള്‍ക്ക് കോണ്‍ഗ്രസ് വിലക്കേര്‍പ്പെടുത്തിയത് ആശയത്തിന് ബലമില്ലാത്തതിനാലാണ്. കോണ്‍ഗ്രസ് നേതാക്കള്‍ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്നും മന്ത്രി ചോദിച്ചു

അതേസമയം, സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെ.വി. തോമസ് പങ്കെടുക്കുമെന്ന് എം.വി. ജയരാജന്‍ പറഞ്ഞു. കെപിസിസി വിലക്ക് ലംഘിച്ച് അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കുമെന്നും എല്ലാം എതിര്‍ക്കലല്ല പ്രതിപക്ഷ ദൗത്യമെന്ന കെ.വി. തോമസിന്റെ നിലപാടാണ് ശരിയെന്നും ജയരാജന്‍ വ്യക്തമാക്കി. കെപിസിസി വിലക്കുണ്ടെന്ന് ശശി തരൂര്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Comment

More News