ഇന്ത്യന്‍ എംബസിയില്‍ വരാന്ത ഓപ്പണ്‍ ഹൗസ് ഏപ്രില്‍ ആറിന്

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ വരാന്ത ഓപ്പണ്‍ ഹൗസ് ഏപ്രില്‍ ആറിനു (ബുധന്‍) ബിഎല്‍എസ് ഔട്ട്സോഴ്സിംഗ് സെന്ററില്‍ നടക്കും.

അബാസിയ ഒലിവ് സൂപ്പര്‍മാര്‍ക്കറ്റ് ബില്‍ഡിംഗിലെ ബിഎല്‍എസ് സെന്ററില്‍ രാവിലെ 11നാണ് ഓപ്പണ്‍ ഹൗസ് ആരംഭിക്കുക. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാമെന്ന് എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പരാതികള്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പാസ്പോര്‍ട്ട്, പാസ്പോര്‍ട്ട് നമ്പര്‍,സിവില്‍ ഐഡി നമ്പര്‍, അപേക്ഷകന്റെ പൂര്‍ണമായ പേര് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി amboff.kuwait@mea.gov.in ഇമെയില്‍ അയയ്ക്കുവാന്‍ എംബസി അഭ്യര്‍ഥിച്ചു.

സലിം കോട്ടയില്‍

 

Print Friendly, PDF & Email

Leave a Comment

More News