കണ്ണുനീര്‍തുള്ളി (കവിത): ജോണ്‍ ഇളമത

(അകാലത്തില്‍ ആകസ്മികമായി പൊലിഞ്ഞ പ്രിയ സുഹൃത്ത് അലക്സ് കോക്കാടിന്റെ സ്മരണക്കു മുമ്പില്‍)

എവിടെയോ കണ്ടുമുട്ടീ
ക്ഷണികമീ-
ജീവിത പാതയില്‍
ജന്മം വെറുമൊരു
കണ്ണുനീര്‍തുള്ളി!

ആര്‍ക്കുവേണ്ടിയും
കാത്തുനില്‍ക്കാതെ
വന്നു മരണം-
തേരിലേറ്റും
ജന്മം വെറുമൊരു
കണ്ണുനീര്‍തുള്ളി!

കണ്ടു ഞാനപ്പോള്‍
കരയാന്‍ വിതുമ്പിയ
കണ്ണുനീര്‍ വറ്റിയ
ആ പ്രിയതമയെ!
ജന്മം വെറുമൊരു
കണ്ണുനീര്‍തുള്ളി!

പതറാതെ
പ്രതിസന്ധിയില്‍
ജന്മസാഫല്യം
നേരട്ടെ-
സന്തപ്ത
കുടുംബാംഗങ്ങള്‍ക്ക്!
ജന്മം വെറുമൊരു
കണ്ണുനീര്‍തുള്ളി

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment