ഫിലഡൽഫിയ സാഹിത്യവേദി എം.പി ഷീലയുടെ ‘മൂന്നാമൂഴം’ നോവൽ ആസ്വാദനം നടത്തി

ഫിലാഡൽഫിയ: അമേരിക്കൻ മലയാളികളുടെ ഉത്തമ സാഹിത്യ സൃഷ്ടികൾ പരിചയപ്പെടുത്തുവാനും ചർച്ച നടത്തുവാനുമുള്ള വേദിയായ ഫിലാഡൽഫിയ മലയാള സാഹിത്യവേദിയിൽ പ്രശസ്ത സാഹിത്യകാരിയും നോവലിസ്റ്റുമായ എം.പി ഷീല മഹാഭാരത കഥയെ അധികരിച്ചു രചിച്ച മൂന്നാമൂഴം നോവലിന്റെ ആസ്വാദനവും ചർച്ചയും സംഘടിപ്പിച്ചു. സൂം ഫ്ളാറ്റ്ഫോമിലാണ് ചർച്ച നടന്നത്.

അമേരിയ്ക്കയിലെയും കാനഡയിലെയും സാഹിത്യകുതുകികളായ ഡോ. സുകുമാർ, ജോൺ മാത്യു, നീന പനക്കൽ, ലൈല അലക്സ്, നിർമ്മല തോമസ്, അനിത പണിക്കർ, ജോർജ്ജ് നടവയൽ, അനിൽലാൽ ശ്രീനിവാസൻ, ഫിലിപ്പ് തോമസ്, രാജു പടയാട്ടി, ജോർജ്ജുക്കുട്ടി ലൂക്കോസ്, ജോർജ്ജ്

ഓലിക്കൽ, ജോസഫ് നമ്പിമഠം, റഫീക് തറയിൽ, ജെയിംസ് കുരിക്കാട്ടിൽ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മാർച്ച് 26 ശനിയാഴ്ച 7:00 മണിക്ക് ചേർന്ന സമ്മേളനത്തിൽ പ്രൊഫസർ കോശി തലയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റും നോവലിസ്റ്റുമായ നീന പനയ്ക്കൽ മൂന്നാംമൂഴത്തിന്റെ രചയിതാവ് എം.പി ഷീലയെ പരിചയപ്പെടുത്തി. സെക്രട്ടറി അനിത പണിക്കർ ആമുഖ പ്രഭാഷണം നടത്തി ചർച്ചയെ നിയന്തിച്ചു. ജോർജ്ജ് ഓലിക്കൽ നോവലിന്റെ ആദ്യ അദ്ധ്യായം വായിച്ച് ചർച്ചയ്ക്കും ആസ്വാദനത്തിനുമുള്ള വാതായനം തുറന്നു.

അദ്ധ്യക്ഷ പ്രസംഗം നിർവ്വഹിച്ച പ്രൊഫസർ കോശി തലയ്ക്കൽ: എം. പി ഷീലയുടെ അസാധരണമായ രചനാവൈഭവം പ്രകടമാക്കുന്ന സൃഷ്ടിയാണ് മൂന്നാമൂഴം.

വ്യാസ ഹൃദയത്തെ ആഴത്തിൽ അനാവരണം ചെയ്യാൻ കഴിഞ്ഞ എഴുത്തുകാരിയുടെ തപസ്യയെ അഭിനന്ദിയ്ക്കുകയാണ്. ആദ്യ അദ്ധ്യയത്തിലെ ഉള്ളറകളിലേയ്ക്കു കൂട്ടിക്കൊണ്ടു വിവരണങ്ങൾ വായനക്കാരനെ കഥയുടെ പോകാൻ പ്രേരിപ്പിക്കുന്നു. കാവ്യഭംഗി നിറഞ്ഞു നിൽക്കുന്ന ആഖ്യാനത്തിലൂടെ മഹാഭാരത പുരാണത്തിന്റെ പുനരാഖ്യാനം എന്നു വിശേഷിപ്പിക്കാവുന്ന ഉത്തമ കൃതിയാണിത്.

ജനനി മാസികയുടെ പത്രാധിപരും മലയാള ഭാഷ പ്രചാരകനുമായ ജെ. മാതൃസ് എം.പി ഷീല വലിയൊരു തപസ്സിലായിരുന്നു തപസ്സിന്റെ അന്ത്യം വലിയൊരു യോഗത്തിൽ കലശിച്ചു. അതിന്റെ പരിണിത ഫലമാണ് മൂന്നാമൂഴം നോവൽ. വായിച്ചുപോകാൻ വളരെ സുഖമുള്ള നോവലും അതിലെ ഭാഷയും മനോഹരമായിരിക്കുന്നു. വ്യാസ മുനിയുടെ മഹാഭാരത പുരാണത്തിലെ ഒരു കഥാപാത്രത്തെയെടുത്ത് മാനുഷികമായ ഭാവങ്ങൾ നൽകി അവതരിപ്പിച്ചിരിക്കുകയാണ് കഥാകാരി പ്രണയ സുരഭിലമായ ഒരു സ്ത്രീയുടെ മാനസിക വ്യാപരങ്ങൾ തന്മയത്വമായി അവരിപ്പിക്കുന്ന ഈ നോവൽ ഭാവിയിൽ ഏറെ ചർച്ചചെയ്യപ്പെടും.

ഭാഷ സ്നേഹിയും നിരൂപകനുമായ ഡോ. സുകുമാർ കാനഡ: മൂന്നാമൂഴം വായിച്ചു കഴിഞ്ഞപ്പോൾ മൂന്നാമൂഴം എന്നല്ലാതെ ഒരു പേരും ഈ നോവലിന് ചേരില്ല എന്നു തോന്നി. ഒരു പരിധിവരെ രണ്ടാംമൂഴത്തേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നതായും തോന്നി. നോവലിന്റെ ചട്ടക്കൂടിൽ അതിന്റെ പരിണാമഗുപ്തിയിലേയ്ക്ക് ഷീല നമ്മളെ കൊണ്ടു പോകുന്നത് ഏറെ പ്രിയകരമായ ഒരു പക്ഷെ ഉത്കണ്ഠ ഉണർത്തുന്ന ആത്മാന്വേഷണ പാതയിലൂടെയാണ്. പുരാണ കഥകളുടെ ഊടും പാവും ആഴത്തിൽ തിരിച്ചറിഞ്ഞാസ്വദിച്ച് ഒരു വയനക്കാരിയുടെ ജന്മസാഫല്യമെന്നാണ് ഈ നോവലിനെ വിശേഷിപ്പിക്കുവാൻ ആഗ്രഹിക്കുന്നത്.

കഥാകൃത്തും സാഹിത്യ പ്രവർത്തകനുമായ ജോൺ മാത്യ ഹൂസ്റ്റൺ: എതു കഥയാണെങ്കിലും കഥപാത്രങ്ങൾ സത്യമല്ല, ഭാവനാണ്, അമാനുഷികമാണ്, ആ അമാനുഷികതയിലൂടെയാണ് മനുഷ്യ സ്വഭാവത്തിന്റെ സുഷമ വശങ്ങൾ അതിസൂക്ഷമമായി ചർച്ചചെയ്യപ്പെടുവാൻ കഴിയുക. ആ പ്രക്രിയയാണ് നോവലിസ്റ്റ് മൂന്നാമൂഴം എന്ന നോവലിലൂടെ വിവരിച്ചിരിക്കുന്നത്.

കഥാകരിയും നോവലിസ്റ്റുമായ നിർമ്മല തോമസ് കാനഡ: ഈ നോവലിൽ ഏററവും ആകർഷകമായത് ഭാഷയുടെ കാവ്യഭംഗിയാണ് അതോടൊപ്പം കഥയുട കാലത്തിന് യോജിച്ച ഒരു പ്രകൃതി സൃഷ്ടിക്കുന്നതിൽ തുടക്കം മുതൽ അവസാനം വരെ നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ

നോവൽ വന്ന വഴിയെക്കുറിച്ചു എം.പി ഷീല തുടക്കത്തിൽ കുന്തിദേവിയെ പ്രത സ്ഥാനത്ത് നിറുത്തി ആക്ഷേപഹാസ്യ പ്രധാനമായൊരു ചെറുകഥയായിരുന്നു മനസ്സിൽ എന്നാൽ ഇതിനു വേണ്ടി മഹാഭാരത പുരാണത്തിലേയ്ക്കു വായന നീങ്ങിയപ്പോഴാണ് പുതിയൊരു ആശയം മനസ്സിൽ ആവിർഭവിച്ചതും അങ്ങനെ ദ്രൗപതിയും കൃഷ്ണനും തമ്മിലുള്ള പ്രണയത്തെക്കുറിച്ചു പുരാണത്തിൽ വായിച്ചപ്പോൾ തുടങ്ങിയ പഠനത്തിനും ഗവേഷണത്തിനുമെടുവിൽ ഏഴരവർഷ കൊണ്ടു പൂർത്തിയാക്കിയതാണ്.

നോവൽ ചർച്ചയിലും, ആസ്വാദനത്തിലും പങ്കെടുത്ത സഹൃദയർക്കും, സംഘടിപ്പിച്ച ഫിലാഡൽഫിയ സാഹിത്യവേദിയ്ക്കും എം.പി ഷീല നന്ദി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News