ഇന്ന് പരുമലയില്‍ കമ്മ്യൂണിസ്റ്റ് ഭീകരവാഴ്ചയില്‍ ജീവന്‍ പൊലിഞ്ഞവരുടെ ഓര്‍മ്മ ദിനം

പത്തനംതിട്ട: പരുമല കോളേജിലെ എബിവിപി പ്രവർത്തകരായിരുന്ന അനു, സുജിത്ത്, കിം എന്നിവരെ കാമ്പസിനുള്ളിൽ എസ്എഫ്‌ഐ-മാർക്‌സിസ്റ്റ് ഗുണ്ടകൾ ക്രൂരമായി മർദിക്കുകയും പമ്പയാറ്റില്‍ മുക്കിക്കൊല്ലുകയും ചെയ്തിട്ട് 27 വർഷം. 1996 സെപ്തംബർ 17ന് എബിവിപി പ്രവർത്തകരെ മാർക്സിസ്റ്റ് ഭീകരർ ക്രൂരമായി മർദിക്കുകയും നിഷ്ഠൂരമായി കൊലപ്പെടുത്തുകയായിരുന്നു. കോളേജിലെ എസ് എഫ് ഐയുടെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ പൊരുതി വിജയിച്ചതിന്റെ പ്രതികാരമായിരുന്നു കൊലപാതകം.

ഗൂഢാലോചനയുടെ ഭാഗമായി എസ്എഫ്‌ഐ-സിപിഎം സംഘം കോളജ് ക്യാമ്പസിനുള്ളില്‍ കയറി ഗേറ്റ് പൂട്ടി എബിവിപി പ്രവർത്തകരെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. മർദനത്തിൽ നിന്ന് രക്ഷപ്പെടാൻ പമ്പയാറ്റിലേക്ക് ചാടിയ വിദ്യാർഥികൾക്ക് നേരെ മാർക്സിസ്റ്റ് ഭീകരർ കല്ലെറിഞ്ഞു. ആ വിദ്യാര്‍ത്ഥികളെ ക്രൂരമായി കൊലപ്പെടുത്തുന്നത് കണ്ടവരാരും മാർക്സിസ്റ്റുകൾക്കെതിരെ സാക്ഷ്യപ്പെടുത്താൻ തയ്യാറായില്ല. പ്രിൻസിപ്പലിന്റെ നിലപാടും പോലീസിന്റെ നിഷ്‌ക്രിയത്വവുമാണ് അക്രമികളെ രക്ഷപ്പെടാൻ സഹായിച്ചത്.

കൊലപാതകത്തിന് ശേഷം വ്യക്തിഹത്യ എന്ന കമ്മ്യൂണിസ്റ്റ് നികൃഷ്ടത പരുമല ബലിദാനികളുടെ കാര്യത്തിലും സിപിഎം ആവർത്തിച്ചു. കൊല്ലപ്പെട്ടവരെ മദ്യപാനികളായി ചിത്രീകരിച്ച വി എസ് അച്ച്യുതാനന്ദനും ഇ കെ നായനാരും ഉൾപ്പെടെയുള്ള അന്നത്തെ സിപിഎം നേതാക്കൾ ആ മൂന്ന് കുടുംബങ്ങളുടെയും കണ്ണീരിനെയും നൊമ്പരങ്ങളെയും അപഹസിക്കുന്നത് വർഷങ്ങളോളം തുടർന്നു.

സോഷ്യൽ മീഡിയ ഇല്ലാതിരുന്ന അക്കാലത്ത്, അക്രമികളെ രക്ഷിക്കാൻ നുണകൾ പ്രചരിപ്പിക്കാനും തെളിവുകൾ നശിപ്പിക്കാനും മാർക്സിസ്റ്റുകൾക്ക് കഴിഞ്ഞു. കാമ്പസുകൾ എത്രമാത്രം സ്വേച്ഛാധിപത്യപരവും പ്രാകൃതവും അപരിഷ്കൃതവുമാണ് എസ്എഫ്ഐ ഭരിക്കുന്നത് എന്നതിന്റെ ഏറ്റവും ശക്തവും വേദനാജനകവുമായ ഉദാഹരണമാണ് പരുമലയിലെ കൂട്ടക്കൊല. അധികാരത്തിന്റെയും സമൂഹത്തിന്റെയും ഇത്തിക്കണ്ണികളായ ചില കപട സാംസ്കാരിക നായകരുടെയും മാധ്യമ പ്രവർത്തകരുടെയും പിന്തുണയോടെ എന്ത് അക്രമവും കാണിച്ച് അതിനെ ന്യായീകരിക്കാൻ കേരളത്തിലെ മാർക്സിസ്റ്റുകൾക്ക് കഴിയുന്നത് അന്നും ഇന്നും അപകടകരമാണ്.

 

Print Friendly, PDF & Email

Leave a Comment

More News