യുഎസിന്റെ ഏറ്റവും പുതിയ ഉപരോധങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് റഷ്യ

മോസ്‌കോ: വാഷിംഗ്ടണിന്റെ ഏറ്റവും പുതിയ ഉപരോധത്തിനെതിരെ മോസ്‌കോ പ്രതികരിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

“സമീപ ഭാവിയിൽ ഞങ്ങൾ പ്രതികാര നടപടികൾ പ്രഖ്യാപിക്കും… റഷ്യ-യുഎസ് ബന്ധം വഷളായതിന്റെ പൂർണ ഉത്തരവാദിത്തം വാഷിംഗ്ടൺ വഹിക്കേണ്ടി വരും,” മന്ത്രാലയത്തിന്റെ നോർത്ത് അമേരിക്കൻ അഫയേഴ്സ് ഡയറക്ടർ അലക്സാണ്ടർ ഡാർചീവിനെ ഉദ്ധരിച്ച് പ്രസ്താവനയിൽ പറഞ്ഞു.

വാഷിംഗ്ടണ്‍ നടപടികൾ പതിവാക്കിയിരിക്കുകയാണെന്നും, റഷ്യൻ നേതാക്കൾക്കും രാജ്യത്തെ ബാങ്കിംഗ് മേഖലയ്ക്കുമെതിരെ ഉപരോധത്തിന്റെ ഒരു പുതിയ പാക്കേജ് ഏർപ്പെടുത്താനുള്ള സമീപകാല തീരുമാനം കാണിക്കുന്നത് യുഎസ് വ്യക്തമായും അനിയന്ത്രിതമായി മുന്നോട്ടു പോകുകയാണെന്നും ഡാർചീവ് അഭിപ്രായപ്പെട്ടു.

“റഷ്യയ്‌ക്കെതിരായ ഒരു ആക്രമണാത്മക ശ്രമവും ശിക്ഷിക്കപ്പെടാതെ പോകില്ല,” അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത് റഷ്യൻ ജനതയെ ഒന്നിപ്പിക്കാനും ശത്രുവിന്റെ “നിന്ദ്യമായ തോൽവിക്ക്” കാരണമാകുമെന്നും കൂട്ടിച്ചേർത്തു.

Print Friendly, PDF & Email

Leave a Comment

More News