കളമശ്ശേരി സ്ഫോടനം: വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുക – വെൽഫെയർ പാർട്ടി

കളമശ്ശേരിയിൽ രണ്ടായിരത്തോളം വിശ്വാസികൾ പങ്കെടുത്ത യഹോവ സാക്ഷികളുടെ വാർഷിക കൺവൻഷനിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മൂന്ന് പേർ മരിക്കുകയും നിരവധി വിശ്വാസികൾക്ക് പരിക്ക് പറ്റുകയും ചെയ്ത സാഹചര്യത്തിൽ വ്യാജ പ്രചരണങ്ങളുമായി മലയാളിയായ കേന്ദ്ര മന്ത്രി രംഗത്ത് വന്നത് തികച്ചും പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് കെ.എച്ച്. സദഖത്ത്.

വർഗ്ഗീയ വീക്ഷണത്തോട് കൂടിയുള്ള മന്ത്രിയുടെ പ്രതികരണം അർഹിക്കുന്ന അവജ്ഞയോടെ കേരളീയ പൊതു സമൂഹം തള്ളിക്കളഞ്ഞുവെങ്കിലും, BJP – സംഘ് പരിവാർ നേതാക്കൾ സോഷ്യൽ മീഡിയയിലൂടെ വർഗീയ പ്രചരണം അനസ്യൂതം നടത്തുകയാണ്. മുഖ്യധാര മാധ്യമങ്ങളും സംഘ് പരിവാർ ദുഷ്പ്രചരണം ഏറ്റുപിടിക്കുന്നു എന്നുള്ളതും ഗൗരവതരമാണ്. സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന ഗവൺമെൻ്റ് തയ്യാറാകണമെന്ന് അദ്ധേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംഭവത്തിൽ പരിക്കേറ്റവരെ ജില്ലാ പ്രസിഡണ്ട് കെ.എച്ച്. സദക്കത്ത്, ജില്ലാ ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ, സെക്രട്ടറി എം.കെ. ജമാലുദ്ദീൻ, കളമശ്ശേരി മണ്ഡലം പ്രസിഡണ്ട് സിറാജ് എന്നിവർ സന്ദർശിച്ചു.

Print Friendly, PDF & Email

Leave a Comment

More News