കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥാ അവാർഡ് സുധ തെക്കേമഠത്തിന്

തിരുവനന്തപുരം: നവാഗത എഴുത്തുകാരികൾക്കായി കേരള കലാകേന്ദ്രം കമലാ സുരയ്യ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ പത്താമത് കമലാ സുരയ്യ ചെറുകഥ അവാർഡ്, സുധ തെക്കേമഠം രചിച്ച ‘ആലിദാസൻ’ എന്ന കഥയ്ക്ക് ലഭിച്ചു. 10,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്.

സ്പെഷ്യൽ ജൂറി അവാർഡിന് ആർ. നന്ദിത കുറുപ്പ് പന്തളം (കഥ: കുഴിച്ചെടുത്ത ഇരുട്ട്), സുജാത ശിവൻ ഏറ്റുമാനൂർ (ശിവപഞ്ചാഗ്നി), റീന പി.ജി മലപ്പുറം (ദാഹം) എന്നിവരും അർഹരായി.

ഡോ. ജോർജ്ജ് ഓണക്കൂർ, പോലീസ് ഡയറക്ടർ ജനറൽ ഡോ. ബി. സന്ധ്യ, കേരള സംഗീത നാടക അക്കാദമി മുൻ സെക്രട്ടറി കെ. ആനന്ദകുമാർ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പരിഗണനയ്ക്കായി ലഭിച്ച എഴുപത്തിഎട്ട് കഥകളിൽ നിന്നും അവാർഡിന് അർഹമായവ തെരഞ്ഞെടുത്തത്. നിംസ് മെഡിസിറ്റിയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.

ഏപ്രിൽ 28 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് കേരള കലാകേന്ദ്രം ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News