ദിയോഘർ രക്ഷാപ്രവർത്തനത്തിനിടെ വൻ അപകടം; ഹെലികോപ്റ്ററിൽ നിന്ന് കൈ വിട്ട് താഴെ വീണ് യുവാവിന് ദാരുണാന്ത്യം (വീഡിയോ)

ദിയോഘർ: ജാർഖണ്ഡിലെ ദിയോഘറിൽ റോപ്‌വേ അപകടത്തിൽപ്പെട്ട് 40 മണിക്കൂർ പിന്നിട്ടിട്ടും രക്ഷാപ്രവർത്തനം പൂർത്തിയാക്കാനായില്ല. ലഭ്യമായ വിവരം അനുസരിച്ച് 15 പേരാണ് നിലവിൽ റോപ്പ് വേയുടെ ട്രോളികളിൽ ഉള്ളത്.

അതേ സമയം, രക്ഷാപ്രവർത്തനത്തിനിടെ വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ കയറാന്‍ ശ്രമിക്കവേ പിടിവിട്ട് താഴേക്കു വീണ യുവാവ് മരിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. റോപ്പ് വേ അപകടത്തിൽ എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി റോപ്പ് വേ നടത്തുന്ന ദാമോദർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ജനറൽ മാനേജർ മഹേഷ് മഹാതോ പറഞ്ഞു.

48 പേരാണ് റോപ്‌വേയിൽ കുടുങ്ങിയത്. അതില്‍ 34 പേരെ രക്ഷപ്പെടുത്തി, ഒരാള്‍ രക്ഷാപ്രവർത്തനത്തിനിടെ താഴെ വീണ് മരിച്ചു. ഇവിടെ നിന്ന് ഇതുവരെ 33 പേരെ ഒഴിപ്പിച്ചുവെന്നും 15 പേർ ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഇവരിൽ 14 പേർ വിനോദസഞ്ചാരികളും ഒരാൾ പാരാ മിലിട്ടറി ജവാനുമാണ്.

അതേസമയം, രാത്രിയായതിനാൽ രക്ഷാപ്രവർത്തനം നിർത്തിയതായും അവിടെ കുടുങ്ങിയ ആളുകൾക്ക് ഡ്രോണുകൾ വഴി ഭക്ഷണവും വെള്ളവും എത്തിച്ചുവെന്നും മഹേഷ് മഹാതോ പറയുന്നു.

“ഈ നിഷ്‌ക്രിയ സർക്കാർ കാരണം, ദിയോഘറിലെ യാത്രക്കാർ റോപ്പ്‌വേയിൽ വായുവിൽ തൂങ്ങിക്കിടക്കുന്നു. സർക്കാർ പ്രതിനിധികളാരും സംഭവസ്ഥലത്ത് എത്തിയില്ല. സംഭവത്തെ ഹേമന്ത് സർക്കാർ എത്രത്തോളം ഗൗരവത്തോടെ കാണുന്നുവെന്ന് ഇത് കാണിക്കുന്നു,” മുൻ ജാർഖണ്ഡ് മുഖ്യമന്ത്രിയും ബിജെപി സഹ-ബിജെപി ദേശീയ വൈസ് പ്രസിഡന്റുമായ രഘുബർ ദാസ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News