ടെക്‌സസില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ അയയ്ക്കുന്നത് നല്ലതെന്ന് ജെന്‍ സാക്കി

വാഷിംഗ്ടണ്‍: ടെക്‌സസ് അതിര്‍ത്തിയിലുള്ള അനധികൃത കുടിയേറ്റക്കാരെ വാഷിംഗ്ടണ്‍ ഡിസിയിലേക്ക് അയയ്ക്കുന്നതിനുള്ള തീരുമാനം നല്ലതെന്നും, അവരെ സ്വീകരിക്കാന്‍ തയാറാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി പറഞ്ഞു.

ക്യാപിറ്റോള്‍ ബില്‍ഡിംഗിന്റെ ഒരു ബ്ലോക്ക് അകലെയാണ് ടെക്‌സസ് അതിര്‍ത്തിയില്‍ നിന്നുള്ള കുടിയേറ്റക്കാരെ ഇറക്കിവിട്ടത്. അവരുടെ കൈയ്യിലെ റിസ്റ്റ് ബാന്റ് നീക്കം ചെയ്ത് സ്വതന്ത്രരായി പോകാന്‍ അനുവദിച്ചതായും ജെന്‍ സാക്കി പറഞ്ഞു.

ബൈഡന്‍ ഭരണകൂടമാണ് അമേരിക്കയില്‍ എത്തിയ അനധികൃത കുടിയേറ്റക്കാരെ ടെക്‌സസ് ഉള്‍പ്പടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ കൊണ്ടുവന്നുവിട്ടത്. ടൈറ്റില്‍ 42 നീക്കം ചെയ്തതോടെ ടെക്‌സസില്‍ എത്തിച്ചേര്‍ന്നവരെ തിരിച്ച് വാഷിംഗ്ടണിലേക്ക് അയക്കുമെന്ന് ടെക്‌സസ് ഗവര്‍ണര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഒരു ബസില്‍ 42 പേരെ വീതം 900 ബസുകളാണ് ഇതിനുവേണ്ടി ടെക്‌സസ് ഡിവിഷന്‍ ഓഫ് എമര്‍ജന്‍സി മാനേജ്‌മെന്റ് തയാറാക്കിയിരുന്നത്.

കൊളംബിയ, ക്യൂബ, നിക്കരാഗ്വ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും എത്തിയവരെയായിരുന്നു ഫെഡറല്‍ ഗവണ്‍മെന്റ് വിവിധ സംസ്ഥാനങ്ങളിലേക്ക് അയച്ചിരുന്നത്. ടെക്‌സസ്- മെക്‌സിക്കോ അതിര്‍ത്തിയിലെ റിയോ ഗ്രാന്റ് വാലിയിലാണ് കൂടുതല്‍ അനധികൃത കുടിയേറ്റക്കാര്‍ തിങ്ങിപ്പാര്‍ക്കുന്നത്. ഇവരെയാണ് ആദ്യം കയറ്റി അയയ്ക്കുന്നതെന്ന് മാനേജ്‌മെന്റ് ചീഫ് നിംകിഡ് അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News