ലോകാരോഗ്യ സംഘടനയുടെ മേധാവിക്ക് പ്രധാനമന്ത്രി മോദി ‘തുളസി ഭായ്’ എന്ന് പേരിട്ടു!

അഹമ്മദാബാദ്: ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഡയറക്ടർ ടെഡ്രോസ് ഗെബ്രിയേസസിന് ‘തുളസി ഭായ്’ എന്ന് പുതിയ പേര് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതൊരു ഗുജറാത്തി പേരാണ്. നേരത്തെ, ഗുജറാത്തിലെ ജാംനഗറിൽ ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ സെന്റർ ഫോർ ട്രഡീഷണൽ മെഡിസിൻ ആരംഭിച്ച വേളയിൽ, ഡബ്ല്യുഎച്ച്ഒ മേധാവി ഗുജറാത്തി ഭാഷയിലാണ് പ്രസംഗം ആരംഭിച്ചത്. ആദ്യം കൈ കൂപ്പി അഭിവാദ്യം ചെയ്തു. ഇതിന് ശേഷം ഗുജറാത്തി ഭാഷയില്‍ ‘കേം ചോ’ എന്ന് ചോദിച്ചു. ഇതിന് പിന്നാലെ പൊതുസമൂഹം അതിനോട് പ്രതികരിച്ചു….’മജ മാ’.

2014ൽ ആയുഷ് മേഖല മൂന്ന് ബില്യൺ യുഎസ് ഡോളറായിരുന്നുവെന്നും അത് ഇന്ന് 18 ബില്യൺ യുഎസ് ഡോളറായി ഉയർന്നിട്ടുണ്ടെന്നും ഗാന്ധിനഗറിൽ നടന്ന ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ കോൺഫറൻസിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. പരമ്പരാഗത ചികിത്സാ രീതികൾക്കായി രാജ്യത്തേക്ക് വരുന്ന ആളുകൾക്ക് ഇന്ത്യ ഉടൻ തന്നെ ആയുഷ് വിസ വിഭാഗം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഗുണനിലവാരമുള്ള ആയുഷ് ഉൽപ്പന്നങ്ങൾക്ക് ആധികാരികത നൽകുന്ന ആയുഷ് മാർക്ക് ഇന്ത്യ ഉടൻ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച ഗുജറാത്തിലെ ജാംനഗറിൽ പ്രധാനമന്ത്രി മോദിയും ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസും ചേർന്ന് ഗുജറാത്തിലെ ജാംനഗറിൽ ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ സെന്റർ ഫോർ ട്രഡീഷണൽ മെഡിസിന് തറക്കല്ലിട്ടു. ഇതിനിടയിലാണ് ലോകാരോഗ്യ സംഘടനയുടെ തലവൻ തന്റെ ഗുജറാത്തി ഭാഷയിലൂടെ എല്ലാവരുടെയും ഹൃദയം കീഴടക്കിയത്. അദ്ദേഹത്തില്‍ നിന്ന് ഗുജറാത്തി ഭാഷ കേട്ട് പ്രധാനമന്ത്രി മോദിയും ചിരിക്കുകയും കൈയ്യടിക്കുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News