പുതുച്ചേരി ജയിലിലെ ഉറക്കമില്ലാത്ത തടവുകാര്‍ക്ക് നൃത്ത ചികിത്സ

പുതുച്ചേരി: പുതുച്ചേരിയിലെ സെൻട്രൽ ജയിലിൽ തടവുകാർക്ക് നൃത്ത ചികിത്സ നല്‍കി ജയിൽ അധികൃതർ. ജയിലിലെ പുനരധിവാസ പരിപാടിയുടെ ഭാഗമായാണ് “നൃത്ത ചികിത്സ” ആരംഭിച്ചിരിക്കുന്നത്.

ഇതൊരു പാരമ്പര്യേതര ഓപ്ഷനാണ്. പല ഇന്ത്യൻ ജയിലുകളും തിരക്കേറിയതും അക്രമാസക്തവുമായ ഇടങ്ങളാണ്. തടവുകാർക്ക് അവരുടെ ജീവിതം പുനർനിർമ്മിക്കാൻ അവസരങ്ങൾ നൽകുന്നതാണ് പുതിയ രീതി. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരെ സംബന്ധിച്ചിടത്തോളം ഈ പരിപാടി അവരുടെ സമ്മർദത്തിന്റെ തോതിൽ പ്രകടമായ കുറവുണ്ടെന്നും പുതുച്ചേരി ജയിൽ അധികൃതർ പറയുന്നു.

ജയിൽ പരിഷ്കരണ പരിപാടിയുടെ അവിഭാജ്യ ഘടകമായി നൃത്ത തെറാപ്പി മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പുതുച്ചേരിയിലെ ജയിൽ ഇൻസ്പെക്ടർ ജനറൽ രവിദീപ് സിംഗ് ചാഹർ പറഞ്ഞു.

തടവുകാരുടെ സമ്മര്‍ദ്ദം കുറയ്ക്കാനും ഉറക്കം സാധാരണ നിലയിലാക്കാനും ഡാന്‍സ് തെറാപ്പിയാണ് ജയില്‍ അധികൃതര്‍ നിര്‍ദേശിക്കുന്നത്. ഡാന്‍സ് ചെയ്യാന്‍ തുടങ്ങിയതോടെ തടവുകാര്‍ കുറച്ചുനേരത്തേക്കെങ്കിലും അവരുടെ സങ്കടങ്ങളെ മറന്നു തുടങ്ങിയെന്നാണ് വിവരം.

ഇന്ത്യയിലെ പല ജയിലുകളും ഇടുങ്ങിയതും തടവുപുള്ളികളെ കൊണ്ടു നിറഞ്ഞതും ആക്രമണ പ്രവണത സൃഷ്ടിക്കുന്നതുമാണെന്നുമുള്ള വിമര്‍ശനങ്ങള്‍ കാലാകാലങ്ങളായി ശക്തമാണ്. ജീവിതം തിരിച്ചുപിടിക്കുന്നതിന് തടവുകാര്‍ക്ക് വളരെ കുറച്ച് അവസരം മാത്രമേ അതു നല്‍കുന്നുള്ളൂ. എന്നാല്‍ പുതിയ കാലത്തെ ജയിലുകള്‍ ചുവടുമാറിത്തുടങ്ങിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News