ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്: സിനിമ നിര്‍മാതാവിന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ്

കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം ഒളിച്ചുകടത്തിയ സംഭവത്തില്‍ സിനിമാ നിര്‍മാതാവിന്റെ വീട്ടിലും കസ്റ്റംസ് പരിശോധന. നിര്‍മാതാവ് സിറാജുദ്ദീന്റെ വീട്ടിലാണ് കസ്റ്റംസ് പ്രിവന്റീവ് സംഘം പരിശോധന നടത്തിയത്. തൃക്കാക്കര മുനിസിപ്പല്‍ വൈസ് ചെയര്‍മാന്റെ മകന്‍ ഷാബിനും സിറാജുദ്ദീനും ചേര്‍ന്ന് സ്വര്‍ണം കടത്തിയെന്ന സൂചനയെ തുടര്‍ന്നാണ് റെയ്ഡ്. നിര്‍മാതാവിന് സ്വര്‍ണക്കടത്തില്‍ നിര്‍ണായക പങ്കുണ്ടെന്നാണ് വിവരം. വാങ്ക്, ചാര്‍മിനാര്‍ സിനിമകളുടെ നിര്‍മാതാവാണ് സിറാജുദ്ദീന്‍.

നേരത്തേ, സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.കെ.ഇബ്രാഹിംകുട്ടിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ് പിടിച്ചെടുത്തു.

 

Leave a Comment

More News