കൊല്ലം പ്രവാസി അസോസിയേഷൻ – സിത്ര ഏരിയ സമ്മേളനം

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ സിത്ര ഏരിയ സമ്മേളനം മാമീർ ഗ്രാൻഡ് റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്നു. ഏരിയാ വൈസ് പ്രസിഡന്റ് അൽ സാബിത്ത് അദ്ധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം സിത്ര ഏരിയ കോഓർഡിനേറ്റർ നിഹാസ് പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി സിദ്ദിഖ് ഷാൻ ഏരിയാ റിപ്പോർട്ടും ഏരിയ ട്രഷറര്‍ അരുൺകുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ഏരിയാ കോഓർഡിനേറ്റർ നിഹാസ് പള്ളിക്കൽ നേതൃത്വം നൽകി.

കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറി ആർ. കിഷോർ കുമാർ തിരഞ്ഞെടുപ്പ് വിശദീകരണം നടത്തി. കെ പി എ സിത്ര ഏരിയ കോഓഡിനേറ്റർ നിഹാസ് പള്ളിക്കൽ വരണാധികാരിയായി 2022 – 2024 ലേക്കുള്ള ഏരിയാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു. ഏരിയ പ്രസിഡന്റ് അഭിലാഷ് കുമാർ, വൈസ് പ്രസിഡന്റ് വിനീഷ് മോഹനൻ, സെക്രട്ടറി ഫസിലുദീൻ, ജോയിൻ സെക്രട്ടറി അരുൺ കുമാർ, ട്രഷറർ മുഹമ്മദ്‌ അലി എന്നിവരെ തെരഞ്ഞെടുത്തു. സിദ്ധിക്ക് ഷാനെ കൊല്ലം പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി സെൻട്രൽ കമ്മിറ്റി പ്രതിനിധിയായി തിരഞ്ഞെടുത്ത വിവരം അറിയിച്ചു. ഏരിയ ട്രഷറർ അരുൺകുമാർ സ്വാഗതമാശംസിച്ച സമ്മേളനത്തിനു നിയുക്ത ഏരിയാ ട്രഷറർ മുഹമ്മദ്‌ അലി നന്ദി രേഖപ്പെടുത്തി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News