ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 51 കാരനായ ഇന്ത്യക്കാരൻ ഏഴ് കോടി രൂപ നേടി

റിയാദ് : ഏപ്രിൽ 27 ബുധനാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 51 കാരനായ സൗദി അറേബ്യ ആസ്ഥാനമായുള്ള ഇന്ത്യൻ പ്രവാസിക്ക് ഒരു മില്യൺ ഡോളർ (7,56,17,500 രൂപ) സമ്മാനം ലഭിച്ചു.

സൗദി അറേബ്യയിലെ അൽ-ഖോബാറിൽ സെയിൽസ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന സയ്യിദ് ഹഷീം, ഏപ്രിൽ 4 തിങ്കളാഴ്ച ഓൺലൈനിൽ വാങ്ങിയ മില്ലേനിയം മില്യണയർ സീരീസ് 387-ൽ ടിക്കറ്റ് നമ്പർ 4114-നാണ് സമ്മാനാര്‍ഹനായത്.

ഏകദേശം 12 വർഷമായി ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മുടങ്ങാതെ പങ്കെടുക്കുന്നയാളാണ് ഹഷീം. “എന്റെ സ്വപ്നം ഒടുവിൽ യാഥാർത്ഥ്യമായി, ഈ ദിവസം ഞാൻ ഒരിക്കലും മറക്കില്ല,” അദ്ദേഹം ദുബായ് ഡ്യൂട്ടി ഫ്രീയോട് പറഞ്ഞു.

1999-ൽ മില്ലേനിയം മില്യണയർ ഷോ ആരംഭിച്ചതിന് ശേഷം ഒരു ദശലക്ഷം ഡോളർ നേടുന്ന 187-ാമത്തെ ഇന്ത്യക്കാരനാണ് പുതുച്ചേരിയിൽ നിന്നുള്ള ഹഷീം. മില്ലേനിയം മില്യണയർ ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റുകൾ ഏറ്റവും കൂടുതൽ വാങ്ങുന്നവരിൽ ഇന്ത്യൻ പൗരന്മാരാണ്.

മറ്റ് വിജയികൾ
1802ലെ ഫൈനെസ്റ്റ് സർപ്രൈസ് സീരീസ് ടിക്കറ്റ് നമ്പർ 1220 ഉള്ള ഒരു പോർഷെ പനമേറ (കാരാര വൈറ്റ് മെറ്റാലിക്) കാർ, ഷാർജ ആസ്ഥാനമായുള്ള ഒരു മുന്‍ ഇന്ത്യൻ പ്രവാസി ശ്രുതി അനീഷ് നേടി.

ദുബായ് ആസ്ഥാനമായുള്ള ഇന്ത്യൻ പൗരനായ 29 കാരനായ അയൂബ് മുഹമ്മദ് ഹസൻ ഏപ്രിൽ 3 ന് വാങ്ങിയ ഫൈനെസ്റ്റ് സർപ്രൈസ് സീരീസ് 494 ലെ ടിക്കറ്റ് നമ്പർ 0592 ഉള്ള BMW R 9T സ്പെഷ്യൽ 719 (അലൂമിനിയം) മോട്ടോർ ബൈക്ക് നേടി.

Print Friendly, PDF & Email

Leave a Comment

More News