സാബു ആൻറണിയുടെ പൊതുദർശനം മെയ് 2 തിങ്കളാഴ്ച

ഡാളസ്: ഈസ്റ്റർ ഞായറാഴ്ച രാത്രി റോക്ക് വാൾ ലേക്ക് റേ ഹബാർഡിൽ ഉണ്ടായ ബോട്ടപകടത്തിൽ മരിച്ച സാബു ആൻറണിയുടെ പൊതുദർശനം മേയ് 2 തിങ്കളാഴ്ച രാവിലെ 10 മുതൽ 10:30 വരെ കോപ്പേൽ റോളിങ് ഓക്സ് സെമിട്രിയിൽ വെച്ച് നടക്കും. തുടര്‍ന്ന് സംസ്ക്കാരം.

എറണാകുളം കലൂർ പരേതരായ കോട്ടയ്ക്കൽ ജോസഫ് ആൻറണിയുടെയും കല്യാണി അമ്മയുടെയും മകനാണ് ഡാളസ് നോർത്തു വെസ്റ്റ് ഹൈവേ അൾട്ട മെസ്സാ കോർട്ടിൽ താമസിച്ചിരുന്ന സാബു ആൻറണി. രണ്ടു മക്കളുടെ പിതാവുകൂടിയാണ് സാബു.

സാബു ആന്റണിയെ കൂടാതെ അതേ ബോട്ടപകടത്തിൽ മരിച്ച ബിജു അബ്രഹാമിന്റെ സംസ്കാരം കഴിഞ്ഞ ശനിയാഴ്ച നടത്തിയിരുന്നു.

ഗിരിജ പ്രദീപ്, ബേബി ശശി, ബീന വിജയൻ, ബാബു ആൻറണി, ഷീബ സാബു, ഷാജി ആൻറണി എന്നിവർ സഹോദരങ്ങളാണ്.

Leave a Comment

More News