കേരള അസോസിയേഷൻ ഓഫ് ഡാളസും, ഇന്ത്യാ കൾച്ചുറൽ ആൻറ് എഡ്യൂക്കേഷൻ സെന്റർ സംയുക്തമായി സ്പെല്ലിങ് ബീ ആൻറ് സ്പീച്ച് കോമ്പറ്റിഷൻ നടത്തി

ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസും, ഇന്ത്യാ കൾച്ചുറൽ ആൻറ് എഡ്യൂക്കേഷൻ സെന്റർ സംയുക്തമായി
സ്പെല്ലിങ് ബീ ആൻറ് സ്പീച്ച് കോമ്പറ്റിഷൻ നടത്തി. മത്സരം ഗ്രേഡ് K മുതൽ ഗ്രേഡ് 12 വരെ നാലു ഗ്രൂപ്പുകളായാണ് സംഘടിപ്പിച്ചത്. മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കാളികളാവുകയും മികവാർന്ന പ്രകടനം കാഴ്ച വെക്കുകയും ചെയ്തു. കുട്ടികളിൽ ഭാഷ മികവുറ്റതാക്കാനും ഭാഷ തെറ്റ് കൂടാതെ എഴുതുവാനും ഗ്രഹിക്കുവാനും സഹായിക്കാൻ സ്പെല്ലിങ് കോമ്പറ്റിഷനും, പ്രസംഗ മികവ് വർധിപ്പിക്കാൻ സ്പീച്ച് കോമ്പറ്റിഷനും നടത്തിവരുന്നത്. കുട്ടികൾക്ക് ഇതിനായിട്ടുള്ള അവസരം ഉണ്ടാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷങ്ങളിലും KAD & ICEC നേതൃത്വത്തിൽ ഈ കോമ്പറ്റിഷൻ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ കൊറോണ കാലഘട്ടമായതുകൊണ്ട് മത്സര പരിപാടികൾ ഓൺലൈനായിട്ട് നടത്തുവാനുള്ള സാഹചര്യം മാത്രമാണ് നിലനിന്നിരുന്നത്. പ്രസ്തുത പരിപാടി KAD, പ്രസിഡന്റ്‌ ഹരിദാസ് തങ്കപ്പൻ സ്വാഗതം പറയുകയും ICEC സെക്രട്ടറി ജേക്കബ് സൈമൺ നന്ദി അറിയിക്കുകയും ചെയ്തു. ജഡ്ജസുമരായി ജിമ്മി മാത്യു, ഡിമ്പിൾ ജോസഫ്, ജോഷി അഞ്ചിലിവേലി, ഉമാ ഹരിദാസ് എന്നിവർ പ്രവർത്തിച്ചു. എഡ്യൂക്കേഷൻ ഡയറക്ടർ ജൂലിറ്റ് മുളങ്ങൻ പരിപാടി ക്രമീകരിച്ചു. ഡയറക്ടമാരായ മൻജിത് കൈനിക്കര, നെബു കുര്യാക്കോസ് ഫ്രാൻസിസ് തോട്ടത്തിൽ ദീപക് നായർ, ലേഖ നായർ തുടങ്ങിയവരും സന്നിധരായിരുന്നു.

സമ്മാനർഹരായ കുട്ടികൾ (സ്പെല്ലിങ് ബീ ) ജോഹാന ചാത്തമ്പടത്തിൽ,അൽസ്റ്റാർ മാമ്പിള്ളി,ജോഷ് മടമന,ദേവാനന്ദ അനൂപ് ഫസ്റ്റ് പ്രൈസും, നോഹ് ജോസഫ്, ഹെസിൽ ജോസഫ്,ജോഷുവ തോമസ്,അന്ന ചാത്തമ്പടത്തിൽ എന്നിവർ സെക്കന്റ്‌ പ്രൈസും, ഗ്രേസ് മടവന, ഡിയൻ നായർ,അബേൽ ജോസഫ്, ദേവികരൻ നായർ എന്നിവർ തേർഡ് പ്രൈസും നേടി. (സ്പീച്ച് കോമ്പറ്റിഷൻ )ടെസ്സ ടോബി ഇല്ലെൻ ജെയിംസ്, ട്വിങ്കിൽ ടോബി,ദേവാനന്ദ അനൂപ് ഫസ്റ്റ് പ്രൈസും,ജോഹാന ചാത്തമ്പടത്തിൽ,അൽസ്റ്റാർ മാമ്പിള്ളി,ആരോൺ വർഗീസ്,ദേവികരൻ നായർ സെക്കന്റ്‌ പ്രൈസും, ജോഹാൻ തോമസ്,ഇവനാ ചാത്തമ്പടത്തിൽ,ജോഷുവ തോമസ് എന്നിവർ തേർഡ് പ്രൈസും നേടി.

ഈ വർഷത്തിലെ ഓരോ ആഴ്ച കളിലെയും മാസത്തെയും കല – സാംസ്‌കാരിക പ്രവർത്തനങ്ങൾ, ഓരോ ദിനാചരണങ്ങളും കൃത്യമായി നടത്തി കൊണ്ടു പോകാൻ കേരള അസോസിയേഷൻ ഓഫ് ഡാളസ് തീരുമാനിച്ചിരിക്കുന്നു. ഏപ്രിൽ മാസം വായനാദിനവും വായനാവാരാചരണത്തോടു അനുബന്ധിച്ച് വായനാദിന പ്രതിജ്ഞയും തുടർന്ന് കേരള അസോസിയേഷന്റെ ലൈബ്രറിയിലെ പുസ്തകപ്രദർശനം, ഭാഷാക്വിസ്, ആസ്വാദനക്കുറിപ്പ്, എന്നിവയും നടത്തപ്പെടുന്നു. ഈ ‘വായനക്കളരി’ യിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കേരള അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News