ഒക്കലഹോമയിൽ വാഹനാപകടം നിക്കോളാസ് നായർ ഉൾപ്പെടെ മൂന്ന് കോളേജ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഒക്ലഹോമ: ഒക്കലഹോമ യൂണിവേഴ്സിറ്റി മെട്രോളജി വിദ്യാർത്ഥികളായ മൂന്നുപേർ ഏപ്രിൽ 29 വെള്ളിയാഴ്ച രാത്രി 11:30 നു ഒക്കലഹോമയിൽ ഉണ്ടായ വാഹന അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു.

ഡാലസിൽ നിന്നുള്ള നിക്കോളാസ് നായർ (22),ഇല്ലിനോയിസ് നിന്നുള്ള ഗവിൻ ഷോട്ട് (19), ഇന്ത്യാനയിൽ നിന്നുള്ള ഡ്രൈക്കു ബ്രൂക്ക്സ്(20 ) എന്നിവരാണ് കൊല്ലപ്പെട്ട വിദ്യാർത്ഥികൾ .ഇവർ ചുഴലിയുടെ പാത പിൻതുടരുകയായിരുന്നുവെന്നു പറയുന്നു

ഒക്കലഹോമ ഇൻറർ സ്റ്റേറ്റ് സൗത്ത് ബൗണ്ടിലൂടെ പോയിരുന്ന നായർ ഓടിച്ചിരുന്ന വാഹനം റോഡിൽ നിന്നും തെന്നി മാറി മറ്റൊരു സെമി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു .അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളും കാറിനകത്ത് അഞ്ചുമണിക്കൂർ കുടുങ്ങി കിട്ടുന്നതിന് ശേഷമാണ് ഫയർഫോഴ്സ് വന്ന ഇവരെ കാറിൽ നിന്നും പുറത്തെടുത്തത് സംഭവസ്ഥലത്ത് വെച്ച് തന്നെ മൂന്നുപേരും മരിച്ചിരുന്നതായി ഒക്കലഹോമ പോലീസ് പറഞ്ഞു. ട്രാക് ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിൽ പ്രവേശിപ്പിച്ചിട്ടുണ്ട് . . 85 മൈൽ വേഗതയിലാണ് നായർ കാർ ഓടിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു. മഴ പെയ്തു റോഡിൽ വെള്ളം ഉണ്ടായിരുന്നതും കാര് തെന്നിപോകാൻ കരണമായിരിക്കാമെന്നും സംഭവത്തെ കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു .

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment