സത്യം തിരിച്ചറിയാന്‍ മലയാളികള്‍ക്ക് കഴിവുണ്ട്’; പി.സി.ജോര്‍ജിന് പരോക്ഷ മറുപടിയുമായി യൂസഫലി; നിമിഷപ്രിയയുടെ മോചനത്തിന് ഇടപെടും

ഷാര്‍ജ: തന്നെക്കുറിച്ചുള്ള പ്രസ്താവന പി.സി.ജോര്‍ജ് തിരുത്തിയ സാഹചര്യത്തില്‍ ആ വിഷയത്തില്‍ ഇനി പ്രതികരിക്കുന്നില്ലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ . യൂസഫലി ഷാര്‍ജയില്‍ പറഞ്ഞു. കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിവുള്ളവരാണ് മലയാളികള്‍. തന്നെ കുറിച്ച് പറയുന്നതിലെ സത്യം തിരിച്ചറിയാന്‍ മലയാളികള്‍ക്ക് കഴിവുണ്ടെന്നും എം.എ യൂസഫലി പറഞ്ഞു. പി.സി.ജോര്‍ജ് വിഷയത്തിലെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് എം.എ.യുസഫലി ശ്രീബുദ്ധന്റെ വാക്കുകള്‍ മറുപടിയായി നല്‍കി.

യെമനില്‍ വധ ശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനു കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തി വരികയാണ് . അതിനു എല്ലാ അര്‍ഥത്തിലും തന്റെ പിന്തുണ ഉണ്ടാകും എന്നും യൂസഫലി പറഞ്ഞു

Leave a Comment

More News