സിൽവർലൈൻ ബദൽ സംവാദം തുടങ്ങി; മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എം ജി രാധാകൃഷ്ണൻ മോഡറേറ്ററാകും

തിരുവനന്തപുരം: ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സില്‍‌വര്‍ ലൈന്‍ ബദൽ സംവാദത്തിന് തുടക്കമായി. മുതിർന്ന പത്രപ്രവർത്തകൻ എം.ജി.രാധാകൃഷ്ണനാണ് മോഡറേറ്റർ. അലോക് വർമ, ആർവിജി മേനോൻ, ശ്രീധർ രാധാകൃഷ്ണൻ, ജോസഫ് സി മാത്യു എന്നിവർ പദ്ധതിയെ എതിർത്തവരുടെ ഭാഗത്തുനിന്ന് സംസാരിക്കും.

അനുകൂലിക്കുന്നവരുടെ നിരയിൽ കുഞ്ചെറിയ പി. ഐസക്, എസ്.എൻ രഘുചന്ദ്രൻ നായർ എന്നിവർ മാത്രമാണുള്ളത്. അതേസമയം കെ-റെയിൽ എം.ഡി വി. അജിത് കുമാർ സംവാദത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. സെമിനാർ നിഷ്‌പക്ഷമായിരിക്കുമെന്ന് തെളിയിക്കാൻ സംഘാടകർക്ക് കഴിയാത്തതിനാലാണ് സംവാദത്തിൽ പങ്കെടുക്കാത്തതെന്നാണ് കെ-റെയിലിന്‍റെ വിശദീകരണം.

മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്‌ണൻ സംവാദം മോഡറേറ്റ് ചെയ്യുന്നതിലൂടെ നിഷ്‌പക്ഷത ഉറപ്പിക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും ക്ഷണിച്ചിരുന്നത്. എന്നാൽ കെ-റെയിൽ ഇതിന് അനുകൂലമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കെ-റെയിലിന്‍റെ വിശദീകരണം സംവാദത്തില്‍ അവതരിപ്പിച്ചേക്കും.

Leave a Comment

More News