ട്രംപ് പിന്തുണച്ച സ്ഥാനാര്‍ഥിക്ക് ഒഹായൊ സെനറ്റ് പ്രൈമറിയില്‍ വന്‍ വിജയം

ഒഹായോ: ഒഹായോ യുഎസ് സെനറ്റ് സീറ്റിലേക്കു ട്രംപിന്റെ പിന്തുണയോടെ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ മത്സരിച്ച ജെ. ഡി. വാന്‍സിന് (37) വന്‍ വിജയം.

മേയ് 3 ചൊവ്വാഴ്ച നടന്ന റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ശക്തരായ സ്ഥാനാര്‍ഥികള്‍ വാന്‍സിന്റെ മുമ്പില്‍ പരാജയം സമ്മതിച്ചു.റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിന്റെ സ്വാധീനത്തിന് ഒരു ഉലച്ചിലും തട്ടിയിട്ടില്ലെന്നതാണ് ഒഹായോ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിക്കുന്നത്. ആരംഭത്തില്‍ ട്രംപിന്റെ വിമര്‍ശകനായിരുന്ന വാന്‍സ് പിന്നീട് ട്രംപിനെ അനുകൂലിക്കുകയായിരുന്നു. കഴിഞ്ഞ മാസമാണു ട്രംപ് വാന്‍സിനെ ഒഹായൊ സെനറ്റ് സീറ്റിലേക്ക് എന്‍ഡോഴ്‌സ് ചെയ്തത്.

വാന്‍സിനെ മാര്‍ജോറി ടെയ്‌ലര്‍ ഗ്രീനം പിന്തുണ പ്രഖ്യാപിച്ചിരുന്നു.അതേ സമയം ഒഹായോ ഡമോക്രാറ്റ് പ്രൈമറിയില്‍ റ്റിം റയല്‍ ത്രികോണ മത്സരത്തില്‍ ഒഹായോ സെനറ്റ് സീറ്റിലേക്കു മത്സരിക്കുന്നതിനുള്ള യോഗ്യത നേടി.പൊതുതിരഞ്ഞെടുപ്പില്‍ (മിഡ്ടേം) റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജെ. ഡി. വാന്‍സും റ്റിം റയനുമായിരിക്കും ഏറ്റുമുട്ടുക. ഇന്ത്യന്‍ അമേരിക്കന്‍ ഉഷ ചിലകുറിയാണു ജെ.ഡി. വാന്‍സിന്റെ ഭാര്യ.

Print Friendly, PDF & Email

Leave a Comment

More News