കാണാതായ കറക്ഷന്‍ ഓഫിസറെ കണ്ടെത്തുന്നതിന് അറസ്റ്റ് വാറന്റ്

അലബാമ: അലബാമ ലോഡര്‍ ഡെയ്ല്‍ കൗണ്ടി ഡിറ്റന്‍ഷന്‍ സെന്ററില്‍ നിന്നു കാണാതായ അസി. ഡയറക്ടര്‍ ഓഫ് കറക്ഷന്‍സ് വിക്കി വൈറ്റിനെ കണ്ടെത്തുന്നതിനു പൊലിസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 10,000 ഡോളര്‍ പ്രതിഫലവും വാഗ്ദാനം ചെയ്തു.

ഡിറ്റന്‍ഷന്‍ സെന്ററില്‍ നിന്നു കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ക്രിമിനല്‍ കേയ്‌സി വൈറ്റിനെ കോടതിയിലേക്കെന്നു പറഞ്ഞു പെട്രോള്‍ കാറില്‍ കയറ്റികൊണ്ടുപോയത് നിലവിലുള്ള പോളസിക്ക് എതിരാണെന്നും ഇത്തരം ക്രിമിനല്‍ സ്വഭാവമുള്ളവരെ കോടതിയിലേക്കു കൊണ്ടുപോകുമ്പോള്‍ രണ്ടു പേര്‍ കൂടെ ഉണ്ടാകണമെന്നും കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു.

മാത്രമല്ല കോടതിയില്‍ കെയ്‌സിനെ ഹാജരാക്കുന്നതിനും മെന്റല്‍ ഇവാലുവേഷനുമാണെന്നു വിക്കി വൈറ്റ് പറഞ്ഞതു കള്ളമായിരുന്നുവെന്നു കണ്ടെത്തിയതാണ് ഇവര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നതിനുള്ള കാരണങ്ങളിലൊന്നായും മനപൂര്‍വ്വം ജയിലില്‍ നിന്നും പ്രതിയെ രക്ഷപ്പെടുത്തിയതു മറ്റൊന്നായുമാണ് ഇവര്‍ക്കെതിരെ അറസ്റ്റ് വാറന്റിനുള്ള കാരണങ്ങള്‍. വിശദ അന്വേഷണത്തില്‍ ഡിറ്റന്‍ഷന്‍ ഓഫിസര്‍ പ്രതി കേയ്‌സ് വൈറ്റുമായി പ്രത്യേക ബന്ധം സ്ഥാപിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. വിക്കിവൈറ്റിന്റെ ജീവന്‍ അപകടത്തിലാകുമോ എന്ന ആശങ്കയിലും നിലനില്‍ക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News