തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിവാദങ്ങളൊഴിവാക്കാന്‍ സില്‍‌വര്‍ ലൈന്‍ കല്ലിടലിന് താത്ക്കാലിക വിരാമം

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിവാദങ്ങൾ ഒഴിവാക്കാനായി കെ റെയിൽ കല്ലിടുന്നത് സർക്കാർ നിർത്തിവച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ കെ റെയിലിനെതിരെ സമരവും പൊലീസ് നടപടിയും തടയാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനുള്ള നിർദ്ദേശം സർക്കാർ അനൗദ്യോഗികമായി കെ റെയിലിന് നൽകിയിട്ടുണ്ട്. കല്ലിടല്‍ താൽക്കാലികമായി നിർത്തിവച്ചതായി കെ റെയിൽ അധികൃതർ അറിയിച്ചു.

കെ റെയിൽ സംവാദങ്ങളിൽ സിപിഎമ്മിന് വേണ്ടി സംസാരിക്കുന്ന യുവ നേതാവാണ് അരുൺകുമാർ. കെ റെയിൽ രാഷ്ട്രീയം ചർച്ചയാക്കാനാണ് ഈ നീക്കം. അതിനിടെയാണ് കല്ലിടലിലെ പ്രതിഷേധം തെരഞ്ഞെടുപ്പ് കാലത്ത് ചർച്ചയാക്കേണ്ടതില്ലെന്ന സർക്കാർ നിലപാട്. കെ റെയിൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ യു.ഡി.എഫ്. ഉയർത്തിക്കാണിച്ചാലും വിജയത്തിൻ്റെ കാര്യത്തിൽ തെല്ലും ഭയമില്ലെന്ന് തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന ജയരാജൻ പറഞ്ഞു. കെ റെയിൽ കടന്നുപോകുന്ന മണ്ഡലമാണ് തൃക്കാക്കര. കെ റെയിലിന് എതിരായ സമരങ്ങൾ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം ആകുമോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. കാത്തിരിക്കൂ, കെ റെയിലിന് അനുകൂലമായി ജനങ്ങൾ വിധിയെഴുതും.

“കെ റെയിൽ ജനങ്ങൾക്ക് എതിരല്ല. അത് ജനങ്ങൾക്ക് വേണ്ടിയാണ്. ജനങ്ങൾക്ക് വേണ്ടിയുള്ള വികസന പദ്ധതിയെ ആരെങ്കിലും എതിർക്കുമോ?” ജയരാജൻ ചോദിച്ചു. കള്ളപ്രചാരണങ്ങൾക്കെതിരെ ജനങ്ങൾ പ്രതിരോധിക്കുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News