എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും തീവ്രവാദ സംഘടനകളാണെന്ന് ഹൈക്കോടതി

കൊച്ചി: എസ്ഡിപിഐക്കും പോപ്പുലർ ഫ്രണ്ടിനുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. രണ്ട് സംഘടനകളും തീവ്രവാദ സംഘടനകളാണെന്ന് ഹൈക്കോടതി പറഞ്ഞു. എസ്ഡിപിഐയും പിഎഫ്‌ഐയും ഗുരുതരമായ അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് ഇതിലെ പ്രവര്‍ത്തകര്‍. എന്നാൽ, രണ്ട് സംഘടനകളും നിരോധിത സംഘടനകളല്ലെന്ന് ഹൈക്കോടതി ജസ്റ്റിസ് കെ. ഹരിപാല്‍ വിധിന്യായത്തില്‍ വ്യക്തമാക്കി.

പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

എലപ്പുള്ളിയിലെ ആര്‍എസ്എസ് തേനാരി മണ്ഡലത്തിന്റെ സെക്രട്ടറിയായിരുന്നു സഞ്ജിത്. തീവ്രസംഘടനകളായ പിഎഫ്ഐയും എസ്ഡിപിഐയും തന്റെ ഭര്‍ത്താവിനെ നോട്ടമിട്ടിരുന്നതായി സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിത ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. എസ്ഡിപിഐയും പിഎഫ്‌ഐയും വലിയ ഗൂഢാലോചകള്‍ നടത്തിയാണ് സഞ്ജിത്തിനെ കൊന്നത്. അന്വേഷണ ഏജന്‍സി ശരിയായ രീതിയലല്ല കേസ് അന്വേഷിച്ചതെന്നും അര്‍ഷിത ഹര്‍ജിയില്‍ ആരോപിച്ചു.

തീവ്രവാദ ഗ്രൂപ്പുകളെ എതിർത്തിരുന്ന സഞ്ജിത്, സമുദായങ്ങൾക്കിടയിൽ സമാധാനം ഉറപ്പാക്കാൻ ശ്രമിച്ച വ്യക്തിയായിരുന്നു. ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും മറ്റ് സമുദായങ്ങളിൽ നിന്നുള്ളവരെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്നാണ് അർഷികയുടെ ഹർജിയില്‍ പറയുന്നത്.

Print Friendly, PDF & Email

Leave a Comment

More News