വര്‍ധിപ്പിച്ച പ്രോപ്പര്‍ട്ടി ടാക്‌സിനെതിരേ പ്രൊട്ടസ്റ്റ് ചെയ്യണമെന്ന് ഡാളസ് കൗണ്ടി ജഡ്ജി, അവസാന തീയതി മെയ് 16

ഡാളസ്: ടെക്‌സസിലെ പല കൗണ്ടികളിലും പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധിപ്പിച്ചതിനെതിരേ പ്രൊട്ടസ്റ്റ് ഫയല്‍ ചെയ്യണമെന്ന് ഡാളസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ് അഭ്യര്‍ത്ഥിച്ചു.

പ്രൊട്ടസ്റ്റ് ചെയ്യുന്നതിനുള്ള അവസാന തീയതി മെയ് 16-ന് വൈകിട്ട് വരെയാണ്. ഡാളസ് കൗണ്ടിയിലെ ടാക്‌സില്‍ വര്‍ധനവ് ഉണ്ടായിട്ടില്ലെന്നും, ഈവര്‍ഷം പ്രോപ്പര്‍ട്ടി വിലയില്‍ ഇരുപത്തിനാല് ശതമാനം വര്‍ധനവുണ്ടായിട്ടും ഇവിടെ ടാക്‌സ് കുറയ്ക്കുകയാണ് ചെയ്തതെന്നും ജഡ്ജി പറഞ്ഞു. ഡമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ഡാളസ് കൗണ്ടയിലെ ടാക്‌സ് വര്‍ധിപ്പിക്കാത്ത സാഹചര്യത്തില്‍ ടെക്‌സസിലെ മറ്റു കൗണ്ടികളും ടാക്‌സ് വര്‍ധിപ്പിക്കുന്നതില്‍ നിന്നും പിന്മാറണമെന്നും ജഡ്ജി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാന അധികൃതര്‍ കൗണ്ടികളുടെ ഫണ്ടിംഗ് വെട്ടിക്കുറയ്ക്കുന്നതിനാല്‍ ടാക്‌സ് കുറയ്ക്കുന്നതിനു മറ്റു കൗണ്ടികള്‍ തയാറാകുന്നില്ല. പല കൗണ്ടി അധികൃതരോടും, സ്‌കൂള്‍ ഡിസ്ട്രിക്ട് അധികൃതരോടും ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്‌തെങ്കിലും അവര്‍ ഭയാശങ്കയിലാണെന്നും ജഡ്ജി പറഞ്ഞു.

സംസ്ഥാനം പ്രോപ്പര്‍ട്ടി ടാക്‌സ് കുറയ്ക്കുന്നതുവരെ എല്ലാവരും തങ്ങളുടെ പ്രൊട്ടസ്റ്റ് ഫയല്‍ ചെയ്യണമെന്നും ജഡ്ജി പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് ബിസിനസ് വര്‍ധിച്ചതനുസരിച്ച് വീടുകള്‍ ലഭ്യമല്ലാത്തതുമൂലം വില വളരെയേറെ വര്‍ധിച്ചു. അതോടെ ടാക്‌സും വര്‍ധിച്ചു.

Print Friendly, PDF & Email

Leave a Comment

More News