ഇന്ധന വില കുറച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ജനങ്ങള്‍ക്ക് ആശ്വാസമായി: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: പാചക വാതകത്തിനും ഡീസലിനും പെട്രോളിനും വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ കൈക്കൊണ്ട തീരുമാനം ജനങ്ങൾക്ക് വലിയൊരുആശ്വാസമായി എന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്‍.

സ്റ്റീൽ, സിമന്റ് തുടങ്ങിയവയുടെ വില കുറയ്ക്കുന്നതു വഴി നിർമ്മാണ മേഖലയിൽ പുത്തനുണർവ് ഉണ്ടാവും. പണപ്പെരുപ്പത്തിന്റെആഘാതം ഏൽക്കാതെ സമ്പത്‌ഘടനയെ ആരോഗ്യകരമായ ക്രിയാത്മക നടപടിയിലൂടെ പുനരുജ്ജീവിപ്പിക്കാൻ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള പ്രതിഭാസമായ എണ്ണ വിലക്കയറ്റത്തെ സ്വന്തം നടപടിയിലൂടെ ധീരമായി നേരിട്ട കേന്ദ്ര സർക്കാർ, ഇന്ധന പ്രതിസന്ധിയില്‍ സ്തംഭിച്ചു നിൽക്കുന്ന മറ്റു രാഷ്ട്രങ്ങളുടെ മുന്നിൽ നമ്മുടെ യശസ്സ് വർധിപ്പിച്ചു. രണ്ടാം പ്രാവശ്യം കേന്ദ്രം ഇന്ധന വില കുറച്ച സ്ഥിതിക്ക് കേരള സർക്കാർ വില കുറച്ച് ജനങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കണമെന്നും, 10 രൂപയെങ്കിലും കുറച്ച് ജനങ്ങളോടുള്ള പ്രതിബദ്ധത കേരള സർക്കാർ കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News