കുവൈറ്റില്‍ പ്രവാസികളായ പുരുഷന്മാർക്ക് അഭയം നൽകാൻ മാൻപവർ അതോറിറ്റി

കുവൈറ്റ് : തൊഴിലുടമകളുമായി നിയമപ്രശ്‌നങ്ങളുള്ള പുരുഷ പ്രവാസികൾക്ക് അഭയകേന്ദ്രം സ്ഥാപിക്കുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) ഓഗസ്റ്റ് 20 ഞായറാഴ്ച പ്രഖ്യാപിച്ചതായി കുവൈറ്റ് ന്യൂസ് ഏജൻസി (കുന) റിപ്പോർട്ട് ചെയ്തു.

ലോക മാനുഷിക ദിനത്തോടനുബന്ധിച്ചാണ് പ്രവാസി തൊഴിലാളി സംരക്ഷണ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ ഫഹദ് അൽ മുറാദ് ഈ തീരുമാനം പ്രഖ്യാപിച്ചത്.

സ്‌പോൺസർമാരെ ഉപേക്ഷിക്കാൻ തീരുമാനിക്കുന്ന പ്രവാസി സ്ത്രീകൾക്ക് നിലവിൽ നൽകുന്ന അഭയകേന്ദ്രത്തിന് സമാനമായിരിക്കും ഈ പുതിയ അഭയകേന്ദ്രം. വനിതാ അഭയകേന്ദ്രം താമസക്കാർക്ക് മാനസികവും സാമൂഹികവും നിയമപരവും ആരോഗ്യപരവുമായ സേവനങ്ങൾ നൽകുന്നു.

2014-ൽ സ്ഥാപിതമായ ഈ അഭയകേന്ദ്രം 13,000-ത്തിലധികം സ്ത്രീ തൊഴിലാളികൾക്ക് ആതിഥ്യമരുളിയിട്ടുണ്ട്. ഈ വർഷം, 960 സ്ത്രീ തൊഴിലാളികളെ കൂടാതെ എട്ട് കുട്ടികൾക്ക് അവരുടെ അമ്മമാർക്കൊപ്പം അഭയം നല്‍കിയിട്ടുണ്ട്.

അതേസമയം, കുവൈറ്റ് നിയമങ്ങൾക്കനുസൃതമായി അവരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് പ്രവാസികളെ ബോധവത്കരിക്കുന്നതിന് സൊസൈറ്റി കേന്ദ്രവുമായി കരാർ ഒപ്പിട്ടിട്ടുണ്ടെന്ന് കുവൈറ്റ് ഹ്യൂമൻ റൈറ്റ്‌സ് സൊസൈറ്റി ബോർഡ് ചെയർമാൻ ഖാലിദ് അൽ അജ്മി കുനയോട് പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News