കെ‌എസ്‌ആര്‍‌ടി‌സി പ്രതിസന്ധി: സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നല്‍കാനുള്ള 145.17 കോടി അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം നൽകാൻ 30 കോടി അനുവദിച്ചതിന് പിന്നാലെ കെഎസ്ആർടിസിക്ക് ധനവകുപ്പ് വീണ്ടും ധനസഹായം അനുവദിച്ചു. റിട്ടയര്‍ ചെയ്ത ജീവനക്കാരുടെ പെൻഷൻ നല്‍കിയ വകയില്‍ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് തിരികെ നല്‍കേണ്ട 145.17 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

അതേസമയം, കെഎസ്ആർടിസി ഇന്നു മുതല്‍ എല്ലാ ഞായറാഴ്‌ചകളിലും അവധി ദിനങ്ങളിലും അധിക സർവീസുകൾ നടത്തും. ദേശീയപാതകളിലും എംസി റോഡിലുമാണ് അധിക സർവീസ് നടത്തുക. ആ‌ൾത്തിരക്ക് അനുസരിച്ച് 20 ശതമാനം വരെ അധിക സർവീസുകൾ നടത്താനാണ് തീരുമാനം.

എന്നാൽ, ശമ്പളവിതരണ പ്രതിസന്ധിയെ തുടർന്ന് മാനേജ്മെന്‍റിനെതിരെ സമരം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. നാളെ മുതൽ ടിഡിഎഫിന്‍റെ അനിശ്ചിതകാല രാപ്പകൽ സമരം റിലേ നിരാഹര സമരമായി മാറും.

Print Friendly, PDF & Email

Leave a Comment

More News