മമ്മൂട്ടി ഫാന്‍സ് അസ്സോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മമ്മൂട്ടിയുടെ ആശംസകള്‍

മമ്മൂട്ടി ഫാൻസ് (MFWAI) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഒരു വർഷം നീണ്ട ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മമ്മൂട്ടി അഭിനന്ദനങ്ങൾ അറിയിച്ചു. എറണാകുളത്ത് ചിത്രീകരണം നടക്കുന്ന ഉണ്ണികൃഷ്ണന്റെ സിനിമയുടെ സെറ്റിൽ വച്ചായിരുന്നു അഭിനന്ദനം.

ഒരു കൊല്ലത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വിശദാംശങ്ങളടങ്ങിയ ഡയറി പരിശോധിച്ച മമ്മൂട്ടി, ഈ പ്രവർത്തനങ്ങൾ ഏറെ സന്തോഷകരമാണെന്ന് വ്യക്തമാക്കി. എംഎഫ്ഡബ്ല്യുഎഐ സംസ്ഥാന പ്രസിഡന്റ് അരുൺ, സംസ്ഥാന രക്ഷാധികാരികളായ ഭാസ്കർ, അശോകൻ, ജില്ലാ സെക്രട്ടറി റഫീഖ്, ട്രഷറർ നൗഫൽ, വൈസ് പ്രസിഡന്റ് സജീർ, ജോയിന്റ് സെക്രട്ടറി ശ്യാം, എക്സിക്യൂട്ടീവ് അംഗങ്ങളായ ബൈജു, വിമൽ എന്നിവർ പങ്കെടുത്തു.

Leave a Comment

More News