പത്തനം‌തിട്ടയില്‍ പശുവും കിടാവും ചത്തത് അരളിച്ചെടിയില തിന്നതുകൊണ്ടാണെന്ന് ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍

പത്തനംതിട്ട: പത്തനംതിട്ടയിൽ തെങ്ങമത്ത് മഞ്ജു വീട്ടിൽ പങ്കജവല്ലിയമ്മയുടെ പശുവും കിടാവും ചത്തത് അരളിച്ചെടിയുടെ ഇല തിന്നതുകൊണ്ടാണെന്ന് നിഗമനം. അയല്‍‌വീട്ടുകാര്‍ വെട്ടിക്കളഞ്ഞ അരളിയില അബദ്ധത്തില്‍ കാലിത്തീറ്റയ്ക്കൊപ്പം പശുവിന് നല്‍കിയതാണ് അപകട കാരണമെന്ന് പറയുന്നു. രണ്ട് ദിവസം മുമ്പ് പശുക്കുട്ടിയും പിന്നീട് പശുവും ചത്തു.

പശുവിന് ദഹനക്കേടുണ്ടെന്ന് കരുതിയാണ് പങ്കജവല്ലിയമ്മ മൃഗാശുപത്രിയിൽ എത്തിയത്. ചക്ക കഴിച്ച് ദഹനക്കേട് ഉണ്ടായെന്നായിരുന്നു ആദ്യ സംശയം. എന്നാൽ, പങ്കജവല്ലിയമ്മ മരുന്നുമായി വീട്ടിലെത്തിയപ്പോൾ പശുക്കുട്ടിയെ ചത്ത നിലയിൽ കാണുകയായിരുന്നു. അടുത്ത ദിവസം തള്ള പശുവും ചത്തു. പക്ഷേ എന്താണ് കാരണമെന്ന് ആദ്യം മനസ്സിലായില്ല.

സാധാരണ ദഹനക്കേട് ഉണ്ടാകുമ്പോൾ മരുന്ന് കൊടുത്ത് ശമിപ്പിക്കാറാണ് പതിവ്. ഇത്തവണ മരുന്ന് കൊടുത്തിട്ടും ഫലമില്ലാതെ വന്നപ്പോള്‍ പശുവിന് കുത്തിവെപ്പ് നൽകി. സബ്‌സെൻ്ററിൽ നിന്ന് കുത്തിവയ്‌പ്പെടുക്കാൻ ഇവരുടെ വീട്ടിലെത്തിയ ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർ വീടിന് സമീപം അരളിച്ചെടി കണ്ടിരുന്നു. ഇതാണ് സംശയത്തിനിടയാക്കിയത്. പശുക്കളുടെ പോസ്റ്റ്‌മോർട്ടത്തിൽ അരളി ചെടിയുടെ ഇല തിന്നതാണ് മരണകാരണമെന്ന് കണ്ടെത്തി.

Print Friendly, PDF & Email

Leave a Comment

More News