പുഷ്പ സംഗീതസംവിധായകൻ ദേവി ശ്രീ പ്രസാദ് ടൈംസ് സ്ക്വയറിൽ ഇന്ത്യൻ പതാക ഉയർത്തും

ന്യൂയോര്‍ക്ക്: ‘പുഷ്പ: ദി റൈസ്’ എന്ന ചിത്രത്തിലെ സ്‌കോറിലൂടെ ഏറ്റവും ഒടുവിൽ വാർത്തകളിൽ ഇടം നേടിയ തമിഴ്, തെലുങ്ക് സിനിമാ മേഖലയിലെ പ്രമുഖ സംഗീത സംവിധായകരിൽ ഒരാളായ ദേവി ശ്രീ പ്രസാദ് ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ത്രിവർണ പതാക ഉയർത്തും.

“ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ ആചാരപരമായ ദീപാലങ്കാരത്തിനും ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് ടൈംസ് സ്ക്വയറിൽ ഇന്ത്യൻ പതാക ഉയർത്തുന്നതിനും അതിഥിയായി ക്ഷണിക്കപ്പെട്ടതിൽ ഞാൻ അഭിമാനിക്കുന്നു,” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (എഫ്ഐഎ) ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

മെഗാ സ്റ്റാർ കമൽഹാസനും സ്വാതന്ത്ര്യ ദിനത്തിൽ അമേരിക്കയിൽ എത്തും. അസോസിയേഷൻ ഓഫ് ഇൻഡോ-അമേരിക്കൻസ് യുഎസിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ അദ്ദേഹം ദേശീയ പതാക ഉയർത്തും. ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ 63 വർഷം പൂർത്തിയാക്കിയതിന് താരത്തെ ആദരിക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment