എടത്വ: കേരള കൗൺസിൽ ഓഫ് ചർച്ചസ് കമ്മ്യൂണിക്കേഷൻ കമ്മീഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ബിലീവേഴ്സ് ഈസ്റ്റേൺ ചര്‍ച്ച് അതിഭദ്രാസനം ഓഫിസിൽ വച്ച് നടന്ന സെമിനാറിൽ മാധ്യമ പ്രവർത്തകരെ ആദരിച്ചു. കെസിസി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേർന്ന ചടങ്ങില്‍ ഡോ. ശശി തരൂര്‍ എംപിയാണ് ഫലകം നല്കി ആദരിച്ചത്. മാത്യുസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ, കേരള ഫുഡ് കമ്മീഷൻ ചെയർമാൻ ഡോ. ജിനു സഖറിയ ഉമ്മൻ, കെസിസി കമ്മ്യൂണിക്കേഷൻ കമ്മീഷൻ ചെയർമാൻ ലിനോജ് ചാക്കോ, കോഓർഡിനേറ്റർ ഫാദർ ജോസ് കരിക്കം, റയിസൺ പ്രകാശ് എന്നിവർ സന്നിഹിതരായിരുന്നു.
കഴിഞ്ഞ 30 വര്‍ഷമായി ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ. ജോൺസൺ വി. ഇടിക്കുള ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റെക്കാർഡ് ഹോൾഡേഴ്സ് റിപ്പബ്ളിക്ക് ഉൾപ്പെടെ ഏഴ് റെക്കോഡിൽ ഇടം പിടിച്ചിട്ടുണ്ട്.
ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി ഏർപ്പെടുത്തിയ മാർട്ടിൻ ലൂഥർ കിംഗ് ഔട്ട്സ്റ്റാൻ്റിംഗ് കമ്മ്യൂണിറ്റി സർവീസസ് അവാർഡ്, ഇന്റർനാഷണൽ ചാരിറ്റി സർവീസസ് അവാര്‍ഡ്, മദർ തെരേസ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ മദർ തെരേസ ഗ്ലോബൽ പീസ് അവാര്‍ഡ് ഉൾപ്പെടെ ഇന്ത്യന്‍ ജേസീസ് അവാര്‍ഡ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബെസ്റ്റ് യൂത്ത് അവാര്‍ഡ്, കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ്, കേരള യൂത്ത് ക്ലബ് അസോസിയേഷന്റെ സേവന പുരസ്കാരം,അഹമ്മദ ബാദ് ജീനിയസ് ഫൗണ്ടേഷന്റെ ജീനിയസ് അവാര്‍ഡ് , സെക്കന്തരാബാദ് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കാർഡ്സിന്റ ഇന്ത്യന്‍ എക്സലന്‍സി അവാര്‍ഡ് , കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഗുഡ് സമരിറ്റൻ പുരസ്ക്കാരം , നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആന്റ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ ബെസ്റ്റ് ഹ്യൂമാനിറ്റേറിയൻ അവാര്‍ഡ്, ഗ്ലോബൽ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷന്റെ എക്സലൻസ് അവാർഡ്, രാഷ്ട്ര സമാജ് സേവ രത്ന പുരസ്ക്കാരം എന്നിവയ്ക്കും അർഹനായിട്ടുണ്ട്.
അന്താരാഷ്ട്ര സംഘടനയായ വേൾഡ് വിഷനിലൂടെയാണ് ഡോ. ജോണ്സണ് വി ഇടിക്കുള പൊതുപ്രവർത്തന രംഗത്തേക്ക് പ്രവേശിച്ചത്. ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ, കേരള പത്രപ്രവര്‍ത്തക അസോസിയേഷന് ജില്ലാ സെക്രട്ടറി, എടത്വ വികസന സമിതി ജനറൽ സെക്രട്ടറി, ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് തുടങ്ങി വിവിധ സന്നദ്ധ സംഘടനകളുടെ ഭാരവാഹിത്വത്തിലൂടെ സാമൂഹിക-സാംസ്കാരിക,ജീവകാരുണ്യ, മനുഷ്യാവകാശ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യം ആണ്.