അന്നമ്മ ജോസഫ് കൊഴുവനാൽ നിര്യാതയായി

ഡാളസ്: മണിമല ഇളങ്ങുളം പരേതനായ ജോസഫ് ചാക്കോയുടെ ഭാര്യ അന്നമ്മ ജോസഫ് (84) നിര്യാതയായി. കൊഴുവനാൽ തോണക്കര (പങ്ങട) കുടുംബാംഗമാണ്.

ഓഗസ്റ്റ് 16,ചൊവാഴ്ച ഇന്ത്യൻ സമയം രാവിലെ 11 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷയെ തുടർന്ന്, ഇളംകുളം സെൻറ് മേരീസ് ദേവാലയ കുടുംബ കല്ലറയിൽ സംസ്കരിക്കും.

മക്കൾ: ജോമോൻ, മോളി ഷാജി നെല്ലികുന്നേൽ, വത്സലാ മാത്യു നാഗരൂർ, രാജു എം ജോസ്. ജൂഡി എം ജോസ്(ഡാളസ്‌) , ജൂലിയറ്റ് ജോണി, ബീന ജോസ് പാലത്തിങ്കൽ, ബിനോയ് ജോസഫ് (ഓസ്‌ട്രേലിയ), ബിനു മെറ്റിൽഡ, ബിന്ദു ബിജു വേങ്ങചുവട്ടിൽ (ഓസ്‌ട്രേലിയ), സിന്ധു മനോജ്.

ടെക്സാസ് ഡാളസിലെ വ്യവസായിയായ ജൂഡി എം ജോസിന്റെ മാതാവിന്റെ നിര്യാണത്തിൽ ഡാളസ് മലയാളി അസോസിയേഷൻ അനുശോചനം അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News