മെസ്കീറ്റ് മാര്‍ ഗ്രിഗോറിയോസ് പള്ളി ബിരുദധാരികളെ അഭിനന്ദിച്ചു

മെസ്‌കീറ്റ്‌ (ടെക്സസ്‌): മെസ്‌കീറ്റ്‌ മാർ ഗ്രിഗോറിയോസ്‌ പള്ളി 2021- 22 വര്‍ഷത്തെ ബിരുദധാരികളെ അഭിനന്ദിച്ചു. ഓഗസ്റ്റ്‌ 14 ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കൂടിയ സമ്മേളനത്തില്‍ വികാരി വി.എം. തോമസ്‌ കോര്‍എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു.

പ്രസൂണ്‍ വര്‍ഗീസിന്റെ പ്രാര്‍ഥനാ ഗാനത്തിനുശേഷം വികാരി വി.എം. തോമസ്‌ കോര്‍എപ്പിസ്‌കോപ്പ, സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റോബിന്‍ ഡേവിഡ്‌, സെക്രട്ടറി വത്സലന്‍ വറുഗീസ്‌ എന്നിവര്‍ അനുമോദന പ്രസംഗം നടത്തി. ദൈവാശ്രയത്തില്‍ ജീവിച്ച്‌ ജീവിതം മുന്നോട്ടുകൊണ്ടുപോകുക, Pray, Connect with God, Who you are എന്ന ബോധ്യത്തില്‍ ജീവിക്കുക എന്ന സന്ദേശമാണ്‌ പ്രാസംഗികര്‍ നല്‍കിയത്‌.

ഏയ്ഞ്ചല്‍ മേരി കുരിയന്‍, അഷിത സജി, ഓസ്റ്റിന്‍ വറുഗീസ്‌, ഡോ. ജെസ്സി മാത്യു, ഡോ. ഷെറിന്‍ ജോണ്‍, ഷൈന്‍ ജോര്‍ജ്‌, ഡോ. സുജ കുരിയാക്കോസ്, വത്സലന്‍ വറുഗീസ് എന്നീ ബിരുദധാരികള്‍ക്ക് പള്ളിയുടെ വക പാരിതോഷികം നല്‍കി.

സെക്രട്ടറി വത്സലന്‍ വറുഗീസ് നന്ദി പ്രകാശിപ്പിച്ചു. ട്രഷറര്‍ പ്രിന്‍സ്‌ ജോണ്‍ ആയിരുന്നു എം.സി.

Leave a Comment

More News