ഈ വര്‍ഷം മുതല്‍ ഓണം, ക്രിസ്മസ്, റംസാന്‍ എന്നീ ആഘോഷങ്ങളില്‍ സപ്ലൈകോ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി

തിരുവനന്തപുരം: ഓണത്തിനു പുറമേ ക്രിസ്മസ്, റംസാൻ ആഘോഷങ്ങളോടനുബന്ധിച്ചും ഈ വർഷം മുതൽ പ്രത്യേക ഭക്ഷണ കിറ്റുകൾ വിൽക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. 1000 രൂപയുടെ പ്രത്യേക കിറ്റുകൾ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ വില്‍ക്കപ്പെടും. നറുക്കെടുപ്പിലൂടെ ഓരോ 50 കിറ്റുകള്‍ക്കും നറുക്കെടുപ്പിലൂടെ സമ്മാനം ഉണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

കിറ്റിലുള്ള അവശ്യസാധനങ്ങള്‍ക്കു പുറമേ ഉപഭോക്താവിന് വേണ്ട ഇനങ്ങള്‍ കൂടി തെരഞ്ഞെടുക്കാം. പത്തില്‍ കൂടുതല്‍ കിറ്റ് ഓര്‍ഡര്‍ നല്‍കിയാല്‍ സ്ഥലത്ത് എത്തിച്ചു നല്‍കും. സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സപ്ലൈകോ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ഓര്‍ഡര്‍ ശേഖരിക്കും.

ലക്ഷ്യത്തേക്കാൾ കൂടുതൽ വിൽക്കുന്ന സൂപ്പർ മാർക്കറ്റുകളിലെ ജീവനക്കാർക്ക് ഇൻസെന്റീവ് നൽകുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.

Print Friendly, PDF & Email

Related posts

Leave a Comment