കൊച്ചി മെട്രോയുടെ പേട്ട-എസ്എൻ ജംഗ്ഷൻ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

കൊച്ചി: കൊച്ചി മെട്രോയുടെ പേട്ട-എസ്എൻ ജംക്‌ഷൻ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കാക്കനാട് ഇൻഫോപാർക്ക് വരെ നീളുന്ന മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ നിർമാണോദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതമാശംസിച്ചു.

കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം റെയിൽവേ ഇരട്ടപ്പാത, കൊല്ലം-പുനലൂർ സിംഗിൾ ലൈൻ വൈദ്യുതീകരണം, പ്രത്യേക ട്രെയിനിന്റെ ഫ്ലാഗ് ഓഫ്, എറണാകുളം സൗത്ത്, നോർത്ത്, കൊല്ലം സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ ഗതാഗത വികസന പദ്ധതികളില്‍ കേന്ദ്ര സഹായം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാനം സമര്‍പ്പിച്ച പദ്ധതികളില്‍ കാലതാമസമില്ലാതെ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Comment

More News