തിരൂർ റെയിൽവേ സ്റ്റേഷനിൽ മയക്കുമരുന്ന് വേട്ട; ബ്രൗൺ ഷുഗറും എംഡിഎംഎയും പിടിച്ചെടുത്തു

മലപ്പുറം: തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇന്ന് (ശനിയാഴ്ച) നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ 30 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ്, എംഡിഎംഎ, ബ്രൗൺ ഷുഗർ എന്നിവ പിടിച്ചെടുത്തു.

ഓണത്തോടനുബന്ധിച്ച് ട്രെയിൻ മാർഗം മയക്കുമരുന്ന് കടത്ത് വർധിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആർപിഎഫും എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് പരിശോധന കര്‍ശനമാക്കിയതും മയക്കുമരുന്ന് പിടികൂടിയതും. ട്രെയിനിന്റെ സീറ്റിനടിയിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് കടത്തുന്നവർക്കായി അന്വേഷണം ഊർജിതമാക്കുമെന്ന് ആർപിഎഫ് എസ്ഐ കെ എം സുനിൽകുമാർ പറഞ്ഞു.

എക്‌സൈസ് സിഐ മുഹമ്മദ് സലീം, ആർപിഎഫ് എഎസ്ഐമാരായ സജിമോൻ അഗസ്റ്റ്യൻ, പ്രമോദ്, ഹെഡ് കോൺസ്റ്റബിൾമാരായ പ്രദീപ്, സതീഷ്, കോൺസ്റ്റബിൾ മുരളീധരൻ, എക്സൈസ് പ്രിവന്‍റീവ് ഓഫിസർമാരായ പ്രജോഷ് കുമാർ, ബിനുരാജ്, ഐബി പ്രിവന്‍റീവ് ഓഫിസർ രതീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ മുഹമ്മദലി, നൗഫൽ, ഡ്രൈവർ ചന്ദ്രമോഹനൻ എന്നവരടങ്ങുന്ന സംഘമാണ് മയക്ക് മരുന്ന് പിടികൂടിയത്.

Print Friendly, PDF & Email

Leave a Comment

More News