കെപിഎംടിഎ സ്ഥാപക പ്രസിഡന്റ് പി.പി ചെറിയാനെ ആദരിക്കുന്നു

ഹൂസ്റ്റണ്‍: കേരള പ്രൈവറ്റ് മെഡിക്കല്‍ ടെക്നിഷ്യന്‍ ആസോസിയേഷന്‍ (കെപിഎംടിഎ) ന്റെ ആഭിമുഖ്യത്തില്‍ സംഘടനയുടെ സ്ഥാപക പ്രസിഡണ്ടും അമേരിക്കയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ പി.പി.ചെറിയാനെ ആദരിക്കുന്നു. സെപ്റ്റംബര്‍ 14 നു ബുധനാഴ്ച വൈകുന്നേരം 4 മണിയ്ക്ക് തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടല്‍ പേള്‍ റീജന്‍സിയില്‍ വച്ചാണ് ‘നൊസ്റ്റാള്‍ജിയ 1994’ എന്ന് പേരിട്ടിരിക്കുന്ന സ്വീകരണ സമ്മേളനം.

കേരളത്തില്‍ ലബോറട്ടറി മെഡിസിന്‍ രംഗത്ത് കേരളാ പ്രൈവറ്റ് മെഡിക്കല്‍ ടെ ക്‌നിഷ്യന്‍സ് അസ്സോസിയേഷന്‍ എന്ന സംഘടനയ്ക്ക് സംസ്ഥാന തലത്തില്‍ തുടക്കം കുറിച്ചത് 1994 ല്‍ തൃശൂരില്‍ വച്ചായിരുന്നു. അസോസിയേഷന്റെ ആദ്യകാല സംഘാടകരായി പ്രവര്‍ത്തിച്ചവര്‍ പി.പി.ചെറിയാന്‍, കെ.എ. പ്രസാദ്, ജോസ്, ടി.എ.വര്‍ക്കി , വിജയന്‍പിള്ള, കെ.പി.ദിവാകരന്‍ തുടങ്ങിയവരായിരുന്നു.

അമേരിക്കയില്‍ മെഡിക്കല്‍ ലാബ് ആന്‍ഡ് എക്‌സ്‌റേ രംഗത്തും, പത്രപ്രവര്‍ത്തന രംഗത്തും പ്രാഗല്‍ഭ്യം തെളിയിസിച്ചുകൊണ്ടിരിക്കുന്ന പി.പി., ചെറിയാനെ ആദരിക്കുന്ന ചടങ്ങു ‘നൊസ്റ്റാല്‍ജിയ 1994’ വിജയകരമാക്കാന്‍ ആദ്യകാല പ്രവര്‍ത്തകരും സംഘാടകരും പ്രവര്‍ത്തിച്ചു വരുന്നു.

Print Friendly, PDF & Email

Leave a Comment