സ്വര്‍ഗ്ഗീയ വിരുന്ന് ഇന്നു മുതല്‍ ചിക്കാഗോയില്‍ നിന്നും

കേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക സഭയായ (മെഗാ ചര്‍ച്ച്) കോട്ടയം ആസ്ഥാനമായ സ്വര്‍ഗ്ഗീയ വിരുന്നിന്റെ (ഹെവന്‍ലി ഫീസ്റ്റ്) സഭയുടെ അമേരിക്കയിലെ വിശ്വാസികളുടെ ദീര്‍ഘമായ ആഗ്രഹത്തിനും പ്രാര്‍ത്ഥനയ്ക്കും പൂര്‍ത്തീകരണമായി ഈആഴ്ചമുതല്‍ അനുഗ്രഹീത ഞായര്‍ ആരാധനയ്ക്ക് തുടക്കംകുറിക്കുന്നു.

ലോകപ്രശസ്ത ഉണര്‍വ് പ്രാസംഗികനായ T L MOODY തന്റെ ഉണര്‍വ് പ്രസംഗത്തിന് തുടക്കംകുറിച്ച അനുഗ്രഹീത നഗരമാണ് ചിക്കാഗോ.

2008-ല്‍ സ്വര്‍ഗീയ വിരുന്നിന്റെ സീനിയര്‍ ഫൗണ്ടിംഗ് പാസ്റ്റര്‍ തങ്കു ബ്രദറും, 2010-ല്‍ തോമസുകുട്ടി ബ്രദറും ചിക്കാഗോയില്‍ ശുശ്രൂഷിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 17-ന് ശനി രാവിലെ 10-നും വൈകിട്ട് 7നും പ്രത്യേക രോഗ സൗഖ്യ വിടുതല്‍ ശുശ്രൂഷയും, സെപ്റ്റംബര്‍ 18 ഞായര്‍ വൈകിട്ട് 4-ന് ഞായര്‍ ആരാധനയ്ക്കും അനുഗ്രഹീത തുടക്കംകുറിക്കുന്നു. Hevenly Feast Church 6050 W Touhy Ave, Chicago, IL 60646-ല്‍ നടക്കുന്ന ഈ അനുഗ്രഹീത പ്രാര്‍ത്ഥനാ യോഗത്തിലേക്ക് സഭാ വ്യത്യാസമില്ലാതെ ഏവര്‍ക്കും സ്വാഗതം.

രോഗികള്‍ക്കും വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ക്കും പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതാണ്. ലോകത്തിലെ എല്ലാ വന്‍കരകളിലുമായി 30-ല്‍പ്പരം ലോകരാജ്യങ്ങളില്‍ ദൈവവചന പ്രഘോഷണം നടത്തിയിട്ടുള്ള അഡ്വ. ബിനോയി ഈ യോഗങ്ങളില്‍ ശുശ്രൂഷിക്കുന്നു.

സ്വര്‍ഗീയ വരുന്നിന്റെ ആസ്ഥാനമായ ന്യൂയോര്‍ക്കില്‍ നിന്നും, ഹൂസ്റ്റണ്‍, ഡാളസ്, കാലിഫോര്‍ണിയ, ബോസ്റ്റണ്‍ സഭകളിലെ ശുശ്രൂഷകരും കുടുംബങ്ങളും ഈ അനുഗ്രഹീത ശുശ്രൂഷയില്‍ പങ്കെടുക്കുന്നതിനായി ചിക്കാഗോയില്‍ എത്തിക്കഴിഞ്ഞു. അമേരിക്കയില്‍ അതിവേഗം വളരുന്ന സഭയായ സ്വര്‍ഗീയ വിരുന്നിന്റെ ആനുവല്‍ ഫാമിലി കോണ്‍ഫറന്‍സ് ഡിസംബര്‍ മാസത്തില്‍ നടക്കുന്നതിന്റെ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു. തങ്കു ബ്രദറും തോമസുകുട്ടി ബ്രദറും ആനുവല്‍ കോണ്‍ഫറന്‍സില്‍ ശുശ്രൂഷിക്കുന്നതാണ്.

1997-ല്‍ ക്രിസ്തുവിനെ സ്വീകരിച്ച ബ്രദര്‍ തങ്കു സ്വന്ത ഭവനത്തില്‍ ആരംഭിച്ച ചെറിയ പ്രാര്‍ത്ഥനായോഗമാണ് കഴിഞ്ഞ 20-ല്‍പ്പരം വര്‍ഷത്തിലധികമായി കേരളത്തിലും, ലോക രാജ്യങ്ങളിലും പടര്‍ന്നുപന്തലിച്ച സ്വര്‍ഗീയ വിരുന്ന് സഭയായി മാറിയത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: (708) 501 8715, (224) 637 0068, (516) 499 0687.

Print Friendly, PDF & Email

Leave a Comment

More News