നാടുണര്‍ത്തി കെ.സി.എസ്. ഷിക്കാഗോയുടെ ഓണാഘോഷം

ഷിക്കാഗോ: മലയാളിയുടെ ഗൃഹാതുരത്വം ഉണര്‍ത്തുവാന്‍ പോന്ന സകല ചേരുവകളും കൂട്ടി ചേര്‍ത്ത് കെ.സി. എസ്. ഷിക്കാഗോ ഒരുക്കിയ ഓണാഘോഷങ്ങള്‍ ശ്രദ്ധേയമായി. മുഖ്യതിഥിയായി അനുഗ്രഹീത ഗായികയും അരൂര്‍ എം.എല്‍.എ.യുമായ ശ്രീമതി ദലീമയും, അവര്‍ക്കൊപ്പം പുല്ലാംകുഴല്‍ മാന്ത്രികന്‍ രാജേഷ് ചേര്‍ത്തലയും, പിന്നണി ഗായകന്‍ മിഥുന്‍ ജയരാജും ചേര്‍ന്നപ്പോള്‍ കോരിച്ചൊരിയുന്ന മഴയെ വകവയ്ക്കാതെ ഒഴുകിയെത്തിയ ജനസാഗരത്തിനു സംഗീത പെരുമഴയില്‍ കുളിച്ച അനുഭൂതി.

വിഭവ സമൃദ്ധമായ ഓണസദ്യയും, വാദ്യമേളങ്ങളും, തിരുവാതിരയും, നൃത്തങ്ങളും, ഷിക്കാഗോയുടെ സ്വന്തം ഗായകര്‍ ഒരുക്കിയ സംഗീതവിരുന്നും എല്ലാം ചേര്‍ന്ന് സൃഷ്ടിച്ച കൊച്ചു കേരളത്തിലേക്കാണ് വിശിഷ്ടാതിഥികള്‍ക്കൊപ്പം മഹാബലി തമ്പുരാന്‍ എഴുന്നള്ളി എത്തിയത്.

കെ.സി.എസ്. പ്രസിഡന്റ് തോമസ് പൂതക്കരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം ശ്രീമതി ദലീമ ഉല്‍ഘാടനം ചെയ്തു. സിറിയക്ക് കൂവക്കാട്ടില്‍, ഫാ. ലിജോ കൊച്ചുപറമ്പില്‍, ഡോ. മാഗി ജോണ്‍, ജസ്റ്റിന്‍ തെങ്ങനാട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ആഘോഷ പരിപാടികള്‍ക്ക് ലിന്‍സണ്‍ കൈതമല, ജോസ് ആനമല, ഷിബു മുളയാനിക്കുന്നേല്‍, ആല്‍ബിന്‍ ഐക്കരോത്ത്, കെ.സി.എസ്. ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Print Friendly, PDF & Email

Leave a Comment