ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ന്യൂയോർക്ക് ചാപ്റ്ററിനെ നയിക്കാൻ ഡോ. അനിൽ പൗലോസും മൊഹീന്ദർ സിംഗ് തനേജയും

(ഇടത്തുനിന്ന് ഇരിക്കുന്നവർ : ഡോ. അനിൽ പൗലോസ് ന്യു യോർക്ക് പ്രസിഡന്റ്-ഇലക്റ്റ്, മൊഹീന്ദർ സിംഗ് തനേജ ന്യുയോർക്ക് കോർഡിനേറ്റർ, പിസി മാത്യു ഗ്ലോബൽ പ്രസിഡന്റ്, സുധീർ നമ്പ്യാർ- ഗ്ലോബൽ ജനറൽ സെക്രട്ടറി. നിൽക്കുന്നവർ ഇടത്തുനിന്നും: ടോം ജോർജ്ജ് കോലത്ത്- ഗ്ലോബൽ അസി. ട്രഷറർ, താര ഷാജൻ ഗ്ലോബൽ ട്രഷറർ, ഉഷ ജോർജ് ഗ്ലോബൽ സീനിയർ കെയർ ചെയർ, എലിസബത്ത് പൗലോസ്, അന്ന ഗീവർഗീസ് , ആൻഡ്രൂസ് കുന്നുപറമ്പിൽ, ശോശാമ്മ ആൻഡ്രൂസ് ഗ്ലോബൽ വുമൺ എംപവർമെന്റ് ചെയർ)

ന്യൂയോര്‍ക്ക്: വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് ഒരു പൊതുനെറ്റ്‌വർക്ക് ഒരുക്കുക എന്ന ഉന്നതമായ ആശയങ്ങളുമായി ആരംഭിച്ച ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (ജിഐസി) അതിവേഗം വിവിധ സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും ചിറകുകൾ വിരിച്ചു കൊണ്ടിരിക്കുന്നു.

അമേരിക്കയിലെ ബിസിനെസ്സ് രംഗത്തും സിനിമാരംഗത്തും അറിയപ്പെടുന്ന ഗ്ലോബൽ അസ്സോസിയേറ്റ് ട്രഷറാർ ടോം ജോർജ് കോലേത്ത് ന്യൂയോർക്കിലെ യൂണിയൻ ഡെയ്‌ലിലുള്ള മാരിയറ്റ് ഹോട്ടലിന്റെ മനോഹരമായ ചേംബറിൽ ഒരുക്കിയ വിരുന്നിൽ ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ പ്രസിഡന്റ് പി. സി. മാത്യു, ഗ്ലോബൽ ജനറൽ സെക്രട്ടറി സുധിർ നമ്പ്യാർ, ട്രഷറർ താര ഷാജൻ, ഉഷാ ജോർജ്- ഗ്ലോബൽ സീനിയർ കെയർ ചെയർ, ശോശാമ്മ ആൻഡ്രൂസ്- ഗ്ലോബൽ വുമൺ എംപവർമെന്റ് ചെയർ, തുടങ്ങിയവർക്ക് ഊഷ്മളമായ വരവേൽപ് നൽകി.

താരാ ഷാജൻ സ്വാഗതം ആശംസിച്ചതോടൊപ്പം ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ നേതൃത്വം, പ്രവർത്തന പരിചയവും ആദര്ശവും ഉള്ള നേതാക്കളുടെ കരങ്ങളിലാണെന്നും കഴിവുറ്റ ഗ്ലോബൽ സെന്റര് ഓഫ് എക്സലന്സ് ബോർഡ് ലീഡേഴ്സിനെയും ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ ബ്രാൻഡ് അംബാസിഡർമാരെയും ഉദ്ധരിച്ചു കൊണ്ട് പറയുകയുണ്ടായി.

ജിഐസി ഗ്ലോബൽ പ്രസിഡന്റ് പി.സി. മാത്യു തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ യോഗത്തിന്റെ സംഘാടകർക്ക് നന്ദി രേഖപ്പെടുത്തുകയും, ശക്തമായി കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്ന ജി ഐ സി എന്ന സംഘടനയുടെ കാഴ്ചപ്പാടും ദൗത്യവും വിവരിക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളിൽ രൂപം കൊള്ളുന്ന എല്ലാ ജിഐസി നാഷണൽ കമ്മിറ്റികൾക്കും അവരുടെ പ്രോത്സാഹജനകമായ മനോ ഭാവത്തിനും ആത്മവിശ്വാസത്തിനും നന്ദി അറിയിക്കുകയും അവരുടെ എല്ലാ ഭാവി പ്രവർത്തനങ്ങളിലും ജിഐസി ഗ്ലോബൽ കാബിനറ്റ്, ജിഐസി അംബാസഡർമാർ, അതിന്റെ 22 സെന്റർ ഓഫ് എക്സലൻസ് ചെയര്മാന്മാരുടെയും പിന്തുണ ഉറപ്പുനൽകുകയും ചെയ്തു.

ജനറൽ സെക്രട്ടറി സുധീർ നമ്പ്യാർ, ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ ഒഫീഷ്യൽ ഉത്‌ഘാടനം നടന്നത് മുതലുള്ള പ്രവർത്തനങ്ങൾ വിവരിച്ചു. ഡോ.അനിൽ പൗലോസിനെ ന്യുയോർക്ക് ചാപ്റ്റർ പ്രസിഡന്റായും മൊഹീന്ദർ സിംഗ് തനേജയെ കോർഡിനേറ്ററായും നിർദ്ദേശിച്ചു.

ബിസിനെസ്സ് മാഗ്നറ്റ് ആയ ഡോ. അനിൽ പൗലോസ്, പരിസ്ഥിതി ശാസ്ത്രത്തിൽ പിഎച്ച്ഡി പൂർത്തിയാക്കി, 1998-ൽ യുഎസിലേക്ക് കുടിയേറി, ന്യുയോർക്കിലെ റിലയൻസ് ഇൻഷുറൻസ് ആൻഡ് അക്കൗണ്ടിംഗിന്റെ സിഇഒ ആയി 23 ലധികം വർഷങ്ങളായി ബിസിനസ് കൺസൾട്ടന്റ്, റിസ്ക് മാനേജ്മെന്റ്, അക്കൗണ്ടന്റ് എന്നീ നിലകളിൽ ചെറുകിട ബിസിനസ്സുകളിൽ സജീവമായി ഇടപെടുകയും നേതൃത്വം നൽകുകയും ചെയ്തു വരുന്നു. ഡോ. അനിൽ പൗലോസ്, ന്യൂയോർക്കിലെ മൻഹാട്ടനിൽ ഗ്രാൻഡ് ഹയാത് , മരിയോട്ട്, ഹിൽട്ടൺ മുതലായ ഹോട്ടലുകളുടെ ഉടമകൂടിയാണ്.ബിസിനെസ്സ് രംഗത്ത് തന്റെ പ്രാവീണ്യം തെളിയിച്ച അദ്ദേഹം ഇപ്പോൾ ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ വിഷനിലും മിഷനിലും ആകർഷീതനായി എന്നും, തന്റെ സേവനങ്ങളിലൂടെ സമൂഹത്തിനു തിരിച്ചു നൽകുവാൻ ജി. ഐ. സി. മുഖേന തയ്യാറെടുത്തു കഴിഞ്ഞു എന്നും പറഞ്ഞു.

മൊഹീന്ദർ സിംഗ് തനേജ ന്യൂയോർക്കിലെ സഫോക്ക് കൗണ്ടിയിലെ ഡൈവേഴ്‌സിറ്റി ഔട്ട്‌റീച്ചിന്റെ ഡയറക്ടറാണ്. ഇന്ത്യൻ പ്രവാസികൾക്കിടയിലും അമേരിക്കൻ കമ്മ്യൂണിറ്റിയിലും വളരെ സജീവമായ ഒരു അറിയപ്പെടുന്ന നേതാവാണ് അദ്ദേഹം. ഇരുവരുടെയും നേതൃത്വം ജി ഐ സി യ്ക്ക് അമേരിക്കയിൽ വളരാൻ കുതിപ്പുകൾ നല്കുമെന്നതിൽ സംശയമില്ലഎന്ന് യോഗം വിലയിരുത്തി. മൊഹിന്ദർ സിംഗ് അമേരിക്കൻ നാഷണൽ കമ്മിറ്റിയിൽ പ്രവർത്തിക്കുവാൻ സന്നദ്ധത പ്രകടിപ്പിച്ചത് യോഗം സ്വാഗതം ചെയ്തു. ഈ നിർദ്ദേശത്തെ സ്വാഗതം ചെയ്യുകയും, അവരുടെ നോമിനേഷനുകൾ ഈ മേഖലയിലെ കമ്മിറ്റികളുടെ ഭാവി വിപുലീകരണത്തിനായി അംഗീകരിച്ചതായി പ്രസിഡന്റ് പി. സി. മാത്യുവും ജനറൽ സെക്രട്ടറി സുധിർ നമ്പ്യായരും അറിയിക്കുകയും ചെയ്തു.

ശോശാമ്മ ആൻഡ്രൂസും ഉഷാ ജോർജും നേതൃത്വ നിരയിലേക്ക് തങ്ങൾ നടന്നുവന്ന വഴികളും നല്ല നേതൃവത്തിനു വേണ്ടതായ ഗുണഗണങ്ങളെ പറ്റി പ്രസംഗിച്ചു. ഒപ്പം ഇന്ത്യൻ ഡയസ്പോറയുടെ നെറ്റ്വർക്കിന്റെ ആവശ്യകതയിൽ ഒരു സംശയവും വേണ്ടെന്നും ജി. ഐ. സി. ക്കു എല്ലാ പിന്തുണയും നല്കുമെന്നും പറഞ്ഞു.

ചടങ്ങിൽ എഴുത്തുകാരനും ന്യൂയോർക്കിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക നേതാവും കൂടിയായ കുന്നുപറമ്പിൽ ആൻഡ്രൂസും മരിയോട്ട് ഹോട്ടൽ ഹ്യൂമൻ റിസോഴ്‌സസ് ഡയറക്ടർ അന്നാ ഗീവര്ഗീസും, മാരിയോട്ട്ഹോട്ടൽ പാർട്ണർ എലിസബത്ത് പൗലോസും പങ്കെടുത്തു പ്രസംഗിച്ചു. കഴിഞ്ഞ 23 വർഷമായി അമേരിക്കയിൽ വ്യാപാര രംഗത്ത് പ്രവർത്തിച്ചു വരുന്ന എലിസബത്ത്, ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ബിസിനസ് സെന്റർ ഓഫ് എസ്‌സില്ലെന്സ് ചെയർ ഡോ. രാജ്‌മോഹൻ പിള്ളൈ നയിക്കുന്ന ബോര്ഡിൽ അംഗമായി പ്രവർത്തിക്കുവാൻ സന്നദ്ധത പ്രകടിപ്പിച്ചതിനെ ഗ്ലോബൽ പ്രസിഡന്റ് സ്വാഗതം ചെയ്തു. മൾട്ടി ബില്യൺ കോർപ്പറേറ്റ് ഹോട്ടൽ ഇൻഡസ്ട്രിയിൽ പങ്കാളിയും സെക്രട്ടറിയും കൂടിയായ എലിസബത്ത് ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന് ഒരു മുതൽ കൂട്ടായിരിക്കും.

ആതിഥേയനായ ടോം ജോർജ് കോലേത് നന്ദി പ്രകാശിപ്പിച്ചു. ഡോ. അനിൽ പൗലോസിനെപോലെയും മോഹിന്ദിർ സിംഗിനെ പോലെയും ഉള്ള നേതാക്കളുടെ പ്രയത്നങ്ങൾ ഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ വളർച്ചക്ക് സഹായകം ആകുമെന്ന് ടോം പറഞ്ഞു. തുടർന്നും തന്റെ എല്ലാ പിന്തുണയും ജി. ഐ. സി. ക്കുണ്ടാവുമെന്നും ഊന്നി പറയുകയുണ്ടായി.

ഗ്ലോബൽ ട്രഷറർ താരാ ഷാജൻ നന്ദിയും പറഞ്ഞു, വിഭവസമൃദ്ധമായ അത്താഴവിരുന്നോടെ യോഗം സമാപിച്ചു.

ജിഐസി ഗ്ലോബൽ വൈസ് പ്രസിഡന്റ് പ്രൊഫ. ജോയ് പല്ലാട്ടുമഠം, ജിഐസി ഗുഡ്‌വിൽ അംബാസഡർ ഡോ. ജിജ ഹരിസിംഗ്, ഗ്ലോബൽ ചെയർ ഫോർ ബിസിനസ് എക്‌സലൻസ് ഡോ. ജെ. രാജ്മോഹൻ പിള്ള എന്നിവർ പുതുതായി രൂപീകരിച്ച ജിഐസി ന്യൂയോർക്ക് ചാപ്റ്ററിന് അനുമോദനങ്ങൾ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News