പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ഡോക്ടറേറ്റ് ബിരുദം നൽകി ആദരിച്ചു

മലങ്കര ഓർത്തഡോൿസ് സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ മോറോൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയന്‌ അമേരിക്കയിലെ പ്രശസ്ത വൈദിക സെമിനാരി ആയ സെന്റ്. വ്ളാഡിമിർ ഓർത്തഡോൿസ് തിയളോജിക്കൽ സെമിനാരി ഡോക്ടറേറ്റ് ബിരുദം നൽകി ആദരിച്ചു

സെപ്തംബര് 23നു വൈകിട്ട് സെമിനാരിയിൽ എത്തിയ പരിശുദ്ധ പിതാവിനെ സെമിനാരി പ്രസിഡന്റ്, അദ്ധ്യാപകർ, വിദ്യാർഥികൾ, വൈദികർ, അത്മായർ തുടങ്ങിയവർ ചേർന്ന സംഘം സ്വീകരിച്ചു. സെമിനാരി ചാപ്പലിൽ പ്രാർത്ഥനയ്ക്ക് ശേഷം നടന്ന ബിരുദ ദാന ചടങ്ങിൽ മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ തിരുമേനിക്ക് ഡോക്ടറേറ്റ് ബിരുദം (Doctor of Divinity, honoris causa) നൽകി ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു.

റഷ്യയിലെ ലെനിൻഗ്രാഡ് (St Petersburg) സെമിനാരിയിൽ നിന്നും ബിരുദാനന്തര ബിരുദവും, റോമിലെ പോന്റിഫിക്കൽ ഓറിയന്റൽ ഇന്സ്ടിട്യൂട്ടിൽ നിന്നും ഓറിയന്റൽ ദൈവശാത്രത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുള്ള പരിശുദ്ധ പിതാവ് സഭയിലെ ദൈവശാത്ര പണ്ഡിതരിൽ അഗ്രഗണ്യനാണ്.

1938ൽ സ്ഥാപിതമായ സെന്റ്. വ്ളാഡിമിർ ഓർത്തഡോൿസ് തിയളോജിക്കൽ സെമിനാരിക്ക്‌ മലങ്കര ഓർത്തഡോൿസ് സഭയുമായി അഭേദ്യമായ ബന്ധമാണുള്ളത്. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലിത്ത അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത സെമിനാരിയുടെ Board of Trustees അംഗമാണ്. ഭദ്രാസന സെക്രട്ടറി ഫാ .ഡോ. വര്ഗീസ് എം. ഡാനിയേൽ ഇപ്പോൾ സെമിനാരിയിൽ പ്രൊഫസർ ആയി സേവനം അനുഷ്ഠിക്കുന്നു. സഭയിലെ പല വൈദികരും ഈ സെമിനാരിയിൽ ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. സഭയിലെ അനവധി വിദ്യാർത്ഥികൾ ഈ സെമിനാരിയിൽ ഇപ്പോൾ പഠനം നടത്തുന്നുണ്ട്.

ബിരുദദാനച്ചടങ്ങിനുശേഷം പരിശുദ്ധ ബാവാ തിരുമേനിയെ അനുമോദിച്ചു കൊണ്ടുള്ള പൊതുസമ്മേളനവും ഉണ്ടായിരുന്നു

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലിത്ത അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്ത, വൈദികർ., വൈദിക വിദ്യാർത്ഥികൾ, അത്മായർ എന്നിവരുൾപ്പെട്ട സംഘം ഈ ധന്യമുഹൂർത്തത്തിൽ പങ്കാളികളായി.

കൂടുതൽ വിവരങ്ങൾക്ക് ഭദ്രാസന സെക്രട്ടറി റവ. ഡോ. വർഗീസ് എം.ഡാനിയേലുമായി ബന്ധപ്പെടുക. E-mail: dsfrvmd@gmail.com

 

Print Friendly, PDF & Email

Leave a Comment

More News