മാർത്തോമാ സന്നദ്ധ സുവിശേഷക സംഘവാര കൺവെൻഷൻ സെപ്റ്റംബര്‍ 26 മുതൽ

ഡാളസ്: മാർത്തോമാ വോളണ്ടറി ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ (MTVEA) സൗത്ത് വെസ്റ്റ് സെന്റർ എ യുടെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തി വരുന്ന സാംഘ വാര കൺവെൻഷൻ ഈ വർഷവും സൂം പ്ലാട്ഫോമിൽ കൂടി നടത്തപ്പടും.

മാർത്തോമാ സഭയുടെ ഇന്ത്യയിലെ സുവിശേഷ മിഷൻ ഫീൽഡുകളിലെ സുവിശേഷകർ ദൈവവചന പ്രഘോഷണം നടത്തും.

സെപ്തംബര്‍ 26 തിങ്കൾ മുതൽ 30 വെള്ളി വരെ വൈകുന്നേരം 7 മുതൽ 8:30 .വരെ ഡാളസ്സിലെ നാല് ഇടവകകളിലെയും ഒക്ളഹോമ ഇടവകയിലെയും പാരിഷ് മിഷൻ ഭാരവാഹികളും അംഗങ്ങളും യോഗങ്ങൾക്കു നേതൃത്വം കൊടുക്കും.

സെപ്തംബർ 26, തിങ്കളാഴ്ച നേതൃത്വം നൽകുന്നത് : ഒക്‌ലഹോമ മാർത്തോമാ ഇടവക – പ്രസംഗം: സുവിശേഷകൻ പുഷ്പരാജ് ഡബ്ലിയു.എസ് (മുട്ടപള്ളി മിഷൻ സെന്റര്‍)
സൂം ഐഡി – 859 9809 3625
പാസ്സ്‌കോഡ്: 315148

സെപ്റ്റംബർ 27, ചൊവ്വാഴ്ച നേതൃത്വം നൽകുന്നത്: ഡാളസ് സെഹിയോൻ ഇടവക – പ്രസംഗം : ശ്രീമതി ഡെയ്സി മാത്യൂസ് (തുമ്പമൺ) .
സൂം ഐഡി – 851 0518 4376
പാസ്സ്‌കോഡ്: 976198

സെപ്റ്റംബർ 28, ബുധനാഴ്ച – നേതൃത്വം നൽകുന്നത് : ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവക : പ്രസംഗം : സുവിശേഷകൻ ബിജു ജോർജ് (അച്ചൻകോവിൽ മിഷൻ)

സൂം ഐഡി – 991 060 2126
പാസ്സ്‌കോഡ്: 1122

സെപ്റ്റംബർ 29, വ്യാഴാഴ്ച – നേതൃത്വം നൽകുന്നത് കരോൾട്ടൻ ഇടവക
പ്രസംഗം : സുവിശേഷകൻ സജി ശാമുവേൽ (ശിവനാപുരം മിഷൻ)
സൂം ഐഡി – 850 6783 3796
പാസ്സ്‌കോഡ്: 0014

സെപ്റ്റംബർ 29,വെള്ളിയാഴ്ച – നേതൃത്വം നൽകുന്നത് സെന്റ് പോൾസ് ഇടവക പ്രസംഗം : സുവിശേഷകൻ ഫിലിപ്പ് വർഗീസ് (ഇളമ്പൽ)
സൂം ഐഡി – 876 261 1625
പാസ്സ്‌കോഡ്: 12345

MTVEA സൗത്ത് വെസ്റ്റ് സെന്റർ എ യുടെ നേതൃത്വത്തിൽ ഇന്ത്യയിൽ സുവിശേഷ മിഷൻ ഫീൽഡിൽ പ്രവർത്തിക്കുന്ന സുവിശേഷകർക്കു ആവശ്യമായ സഹായങ്ങൾ ചെയ്തു വരുന്നു.

അനുഗ്രഹീത സുവിശേഷപ്രസംഗകരുടെ ദൈവ വചന പ്രഘോഷണം ശ്രവിച്ചു അനുഗ്രഹം പ്രാപിക്കുവാൻ ഏവരും ഈ യോഗങ്ങളിൽ പ്രാർത്ഥനാപൂർവ്വം പങ്കെടുക്കണമെന്ന് മാർത്തോമാ സന്നദ്ധ സുവിശേഷക സംഘം സൗത്ത് വെസ്റ് സെന്റർ എ ഭാരവാഹികളായ പ്രസിഡണ്ട് റവ. വൈ.അലക്സ് , (ഫാർമേഴ്‌സ് ബ്രാഞ്ച് വികാരി ); വൈസ് പ്രസിഡണ്ട് മാത്യു കെ ലൂക്കോസ് (സെഹിയോൻ ഇടവക) സെക്രട്ടറി സജി ജോർജ് (കരോൾട്ടൻ ഇടവക) ട്രഷറർ തോമസ് ജോർജ് (സെന്റ് പോൾസ് ഇടവക) എന്നിവർ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News