ഫാ. പോൾ പൂവത്തിങ്കലിൻറെ ‘സംഗീത നിശ’ ഡാളസിൽ

ഡാളസ് : ‘പാടും പാതിരി’ എന്നറിയപ്പെടുന്ന ഫാ. പോൾ പൂവത്തിങ്കൽ നയിക്കുന്ന സംഗീത നിശ സെപ്തബർ 25 ഞായറാഴ്ച വൈകുന്നേരം 5 ന് കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയ ഓഡിറ്റോറിയത്തിൽ (200 S Heartz Rd, Coppell, TX 75019) നടക്കും. വിൻസന്റ്‌ വലിയവീട്ടിൽ, യൂജിൻ ജോർജ്, അരുൺ ദാസ് കളത്തിൽ, മത്തായി തോമസ് (അനിയൻ) തുടങ്ങിയ ഇൻസ്ട്രമെന്റ് ആർട്ടിസ്റ്റുകളും പരിപാടിയിൽ പങ്കുചേരും.

സംഗീതജ്ഞനും, സംഗീത സംവിധായകനും, തൃശൂരിലെ ചേതന സ്ഥാപനങ്ങളുടെ ഡയറക്ടറുമായ ഫാ. പോൾ പൂവത്തിങ്കൽ ഇന്ത്യയിലെ ആദ്യത്തെ വോക്കോളജിസ്റ്റ് കൂടിയാണ്. മരുന്നിന്റെ സഹായമില്ലാതെ ശബ്ദസംബന്ധമായ തകരാറുകൾ രോഗികൾക്ക് പരിശീലനത്തിലൂടെ പരിഹരിച്ചു നൽകുന്നതിൽ ഫാ. പോള്‍ പ്രാവീണ്യം നേടിയിട്ടുണ്ട്.

തൃശ്ശൂരില്‍ പുതുതായി ആരംഭിക്കുന്ന ഗാനാശ്രമം പ്രൊജക്റ്റിനോടനുബന്ധിച്ചാണ് അദ്ദേഹത്തിനെ ഗാനപരിപാടി. സംഗീത നിശയുടെ പ്രവേശനം സൗജന്യമായിക്കുമെന്നും ഏവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ഷെല്ലി വടക്കേക്കര 214 677 7261, ലാലു തോമസ് 303 596 3472

Print Friendly, PDF & Email

Leave a Comment

More News